അവശത അനുഭവപ്പെട്ട യാത്രക്കാരനെ രക്ഷിക്കാൻ ആശുപത്രി മുറ്റത്തേക്ക് സ്വകാര്യബസ് ഓടിച്ചുകയറ്റി ജീവനക്കാർ




കണ്ണൂർ: യാത്രയ്ക്കിടെ യാത്രക്കാരന്  അവശത അനുഭവപ്പെട്ടതോടെ സമയം കളയാതെ ബസ് നേരിട്ട് ആശുപത്രി മുറ്റത്തേക്ക് ഓടിച്ചുകയറ്റി ജീവനക്കാർ.
കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന പാലക്കാടൻസ് ബസ്(KL58T6752) ജീവനക്കാരാണ് ജീവൻ രക്ഷാപ്രവർത്തനത്തിൽ മാതൃകയായി മാറിയത്.തളിപ്പറമ്പ് സ്വദേശിയായ യാത്രക്കാരനാണ് യാത്രയ്ക്കിടെ പെട്ടെന്ന് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കൂത്തുപറമ്പ്-കണ്ണൂർ സർവീസിനിടെയായിരുന്നു സംഭവം.യാത്രക്കാരന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ധനേഷ്,കണ്ടക്ടർ വിനീഷ്, ക്ലീനർ പ്രമോദ് എന്നിവർ ചേർന്ന് ഒട്ടും സമയം വൈകിക്കാതെ ബസ് നേരിട്ട് താണ സ്പെഷ്യാലിറ്റി ആശുപത്രി വളപ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.ജീവനക്കാരുടെ കൃത്യസമയത്തെ സമയോചിതമായ ഇടപെടൽ മൂലം യാത്രക്കാരന് അടിയന്തരമായി ചികിത്സ ലഭ്യമാക്കാൻ സാധിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം