തെരുവിൻ്റെ മക്കൾക്ക് ഓണസദ്യയും ഓണക്കോടിയുമായി ഡോ. അബ്ദുൾ സലാം




കണ്ണൂർ : തെരുവിൽ കഴിയുന്ന സഹോദരങ്ങളെ സ്വന്തം ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വയറുനിറയെ ഭക്ഷണവും ഓണക്കോടിയും നൽകി  വേറിട്ടൊരു ആഘോഷം നടത്തി ഡോ. അബ്ദുൽസലാം  തീർത്തത് പുതിയ മാതൃക. കണ്ണൂർ ജെ എസ് പോൾ കോർണറിനടുത്ത ഹോട്ടൽ സംഗമം,  ഹോട്ടൽ റോയൽ സംഗമം എന്നിവയുടെ ഉടമയും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ  ഡോ. സി അബ്ദുൽസലാമാണ് തെരുവിൽ കഴിയുന്ന നൂറോളം പേർക്ക് ഭക്ഷണവും ഓണക്കോടിയും വിതരണം ചെയ്ത് നബി ദിനാഘോഷവും ഓണാഘോഷവും ഭംഗിയാക്കിയത്. ഡോ. അബ്ദുൽ സലാമിന്റെ മക്കളും മരുമക്കളും പേരമക്കളും എല്ലാം പരിപാടിയിൽ പങ്കെടുത്തത് ചടങ്ങിന്റെ മാറ്റുകൂട്ടി.
സംഗമം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ റോയൽ സംഗമത്തിൽ നടന്ന പരിപാടി കണ്ണൂർ കോർപ്പറേഷൻ മുൻ മേയറും കണ്ണൂർ സി എച്ച് സെന്റർ പ്രസിഡണ്ടുമായ സി സമീർ ഉദ്ഘാടനം ചെയ്തു.. കണ്ണൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ  ഫൈസൽ വള്ളിയോട് മുഖ്യാതിഥിയായിരുന്നു. 
 കോർപ്പറേഷൻ കൗൺസിലർ അജിത്ത് പാറക്കണ്ടി, മുൻ കൗൺസിലർ രഞ്ജിത്ത് താളികാവ്, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ ടി പ്രദീപൻ , ഐ ആർ പി സി വൈസ് ചെയർമാൻ പി എം  സാജിദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സംഗമം ഗ്രൂപ്പ് ചെയർമാൻ ഡോ. സി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു.
ടി പി യൂസഫ്,  കുനിമ്മൽ നൗഷാദ്,  മുനീർ പൈപ്പ് ഹൗസ്, ഖലീൽ,  ഷംഷാദ് കണ്ണൂർ 
 തുടങ്ങിയവർ സംസാരിച്ചു.സംഗമം ഗ്രൂപ്പ്‌ ഡയരക്ടർ പി മുഹമ്മദ് ഷെബീർ സ്വാഗതം പറഞ്ഞു.
 ഗായകൻ കണ്ണൂർ  ഷാഫി, ഡാൻസർ കമാലുദ്ദീൻ സിനാൻ എന്നിവരുടെ കലാപ്രകടനങ്ങളും നടന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം