ഓണം തൂക്കി നിവിൻ പോളി :ബത്‍ലഹേം കുടുംബ യൂണിറ്റ് വൻ ഹിറ്റിലേക്ക്.
കണ്ണൂർ: സർവ്വം മായക്ക് ശേഷം വീണ്ടും ബംപർ ഹിറ്റടിച്ചു നിവിൻ പോളി.നൂറ് കോടിക്ളബ്ബിലേക്കുള്ള പ്രയാണത്തിലാണ് ഓണക്കാലത്തിറങ്ങിയ നിവിൻ ചിത്രം.
നിവിൻ പോളിയോടൊപ്പം മമിത ബൈജുവും ഒന്നിച്ച ബത്‍ലഹേം കുടുംബ യൂണിറ്റ് ഇത്തവണത്തെ ഓണം ബോക്സ് ഓഫീസ് തൂക്കിയിരിക്കുകയാണ്.
പ്രേമലുവിന് ശേഷം ഗിരീഷ് എഡി ചിത്രത്തിൽ മമിത വന്നതാണ് ചിത്രത്തിൻ്റെ ഹൈ ലെറ്റ്സ്. സൂപ്പർ ശരണ്യയിലെ സോനാരെയിൽ നിന്നും പ്രേമലുവിലും അവിടെ നിന്നും തെന്നിന്ത്യൻ സൂപ്പർതാരങ്ങളോടൊപ്പം അഭിനയിച്ച് വലിയ പ്രശംസകൾ ഏറ്റുവാങ്ങി നിൽക്കുമ്പോഴാണ് മമിതയെ തേടി ബത്‍ലഹേം കുടുംബ യൂണിറ്റ് എത്തുന്നത്.
നിവിൻ പോളിയോടൊപ്പം മമിത ബൈജുവും ഒന്നിക്കുന്നു എന്നതാണ് ബത്‍ലഹേം കുടുംബ യൂണിറ്റിനെ തുടക്കം മുതൽ ശ്രദ്ധേയമാക്കിയത്. പ്രേമലുവിന് ശേഷം ഗിരീഷ് എഡി ചിത്രത്തിൽ മമിത വരുന്നു എന്നതും പ്രധാന ആകർഷണമായിരുന്നു. ഈ രണ്ട് പ്രതീക്ഷകളും മമിത ബൈജു തെറ്റിച്ചില്ല. സൂപ്പർ ശരണ്യയിലെ സോനാരെയിൽ നിന്നും പ്രേമലുവിലും അവിടെ നിന്നും തെന്നിന്ത്യൻ സൂപ്പർതാരങ്ങളോടൊപ്പം അഭിനയിച്ച് വലിയ പ്രശംസകൾ ഏറ്റുവാങ്ങി നിൽക്കുമ്പോഴാണ് മമിതയെ തേടി ബത്‍ലഹേം കുടുംബ യൂണിറ്റ് എത്തുന്നത്.
നാട്ടിൻപുറത്തെ ഒരു സാധാരണ പെൺകുട്ടിയുടെ ഭയപ്പാടുകളും അരക്ഷിതാവസ്ഥയും ചേർന്ന ആഷ്ലി എന്ന കഥാപാത്രം മമിതയുടെ കൈകളിൽ ഭദ്രമായിരുന്നു. തനിക്ക് വിശ്വാസവും സുരക്ഷിതത്വവും തോന്നുന്ന ഇടങ്ങളിൽ സ്വാതന്ത്ര്യമെടുത്ത് പെരുമാറുന്ന പെൺകുട്ടിയായും അല്ലാത്തയിടങ്ങളിൽ ഒതുങ്ങിയ ജീവിതം നയിക്കുന്നവളായും മമിത ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ അയൽവക്കത്തെ കുട്ടിയായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം ഉറപ്പിക്കുകയാണ് താരം.
ഗിരീഷ് എഡിയുടെ സിനിമാശൈലി മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. കഥയുടെ ഒഴുക്കിനനുസരിച്ച് ഹാസ്യം കൈകാര്യം ചെയ്തുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നിവിനോടൊപ്പം സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ തുടങ്ങി ചിത്രത്തിൽ ചെറുതായി വന്നുപോയവർ വരെ പ്രേക്ഷകരെ മനംനിറച്ച് ചിരിപ്പിച്ചു.
നമ്മുടെ ചുറ്റുപാടും കാണുന്ന മനുഷ്യരും അവരുൾപ്പെടുന്ന വിവിധ സംഭവങ്ങളും രസകരമായി കോർത്തിണക്കിയപ്പോൾ ഓരോ വ്യക്തിക്കും അത് നേരിട്ടനുഭവിക്കാൻ സാധിച്ചു. എല്ലാതലമുറയെയും ഒരുപോലെ ആകർഷിക്കുന്ന സിനിമയെന്ന നിലയിൽ കുടുംബ പ്രേക്ഷകർ തിയേറ്ററിലേക്ക് ഒഴുകിയെത്തുകയാണ്.ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും അജ്മൽ സാബു ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തെ മികച്ചതാക്കിയിട്ടുണ്ട് ഓണത്തിന് ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പലതും തീയേറ്ററിലെത്തിയിട്ടുണ്ടെങ്കിലും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നത് നിവിൻ പോളി ചിത്രമാണ് സർവ്വം മായക്ക് ശേഷം വീണ്ടും ഹിറ്റടിച്ചിരിക്കുകയാണ് നിവിൻ പോളി.
Comments
Post a Comment