പാല്‍ചുരം -ബോയ്‌സ് ടൗൺ റോഡിൽ ഗതാഗത നിയന്ത്രണം തുടരും
കൊട്ടിയൂർ: പാല്‍ചുരം - ബോയ്‌സ് ടൗൺ റോഡിൽ ചെകുത്താന്‍തോടിന് സമീപം ഉണ്ടായ മണ്ണിടിച്ചില്‍ തടസ്സങ്ങള്‍ നീക്കിയെങ്കിലും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അറിയിച്ചു.
പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ നിടുമ്പൊയില്‍- പേര്യ ചുരം വഴി പോകണമെന്ന് പോലിസ് അറിയിച്ചു.
Comments
Post a Comment