പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു; ഇനി പൊന്നോണ നാളുകള്‍
കണ്ണൂർ: കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി, പൊന്നോണ കാലത്തിന്റെ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു. ചിങ്ങപ്പുലരി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്.
പൂക്കളമിട്ടും സദ്യ ഒരുക്കിയും ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക മലയാളികള്‍. മലയാള കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. അതുകൊണ്ട് തന്നെ പ്രത്യാശയുടെ പുതുവര്‍ഷ പിറവി കൂടിയാണ് ഓരോ മലയാളിക്കും ചിങ്ങപ്പുലരി.
കേരളത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നു. മണ്ണില്‍ വിത്ത് എറിഞ്ഞവന്റെ മനസ്സില്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ വിരിയുന്ന കാലം കൂടിയാണ്.
Comments
Post a Comment