യൂനിഫോം ഇസ്‌തിരിയിടുന്നതിനിടെയിൽ ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു




എർണാകുളം:അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് മരിച്ചത്. പറവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് 13 കാരി സ്വാതി. യൂണിഫോം തേയ്ക്കുന്നതിനിടെയാണ് സ്വാതിയ്ക്ക് ഷോക്കേറ്റത്.

ഉടൻ പറവൂർ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റു മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്‌ക്കരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം