സി പി എം ബ്രാഞ്ച് സെക്രട്ടറിയെ മാരകായുധങ്ങളുമായി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാർ





തളിപ്പറമ്പ്:പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മാരകായുധങ്ങളുമായി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിക്കും.
എസ്.ഡി പി. ഐ പ്രവര്‍ത്തകരായ രാമന്തളി വടക്കുമ്പാട്ടെ തളിക്കാരന്‍ ഹൗസില്‍ ഹനാന്‍, അറുമാടിയില്‍ ഹൗസില്‍ മുഹമ്മദ് അബ്ദുളള, എം.പി ഫൈസല്‍ എന്നിവരെയാണ് തളിപ്പറമ്പ് അ ഡീഷണല്‍ ജില്ലാ ജഡ്ജ് കെ.എന്‍.പ്രശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ബൈക്കിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ടീയ വിരോധം വെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഒന്നാം പ്രതി വാള്‍കൊണ്ട് തലയ്ക്കും കാലിനും വെട്ടിയും നിലത്തുവീണ വിജയനെ രണ്ടും മൂന്നും പ്രതികള്‍ കാലു കൊണ്ട് ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്.
അന്നത്തെ സി.ഐയായിരുന്ന പി.കെ.മണിക്കായിരുന്നു കേസന്വേഷണ ചുമതലയുണ്ടായിരുന്നത്. പരിക്കേറ്റ് ഏറെ നാള്‍ ചികിത്സയിലായിരുന്ന വിജയന്റെ സംസാരശേഷിക്കും ശരീരത്തിന് വലതു ഭാഗത്തും ഇപ്പോഴും പ്രയാസം നേരിടുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം