ട്രെയിനിൽ സ്ത്രീകളോട് ലൈംഗിക ചേഷ്ട കാണിച്ച കാസർകോട് ഡി എഫ് ഒയെതൽ സ്ഥാനത്ത് നിന്നും നീക്കി




കാഞ്ഞങ്ങാട്:ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി ലൈംഗിക ചേഷ്ട കാണിച്ചു പെരുമാറിയ കാസർ​ഗോഡ് ഡി എഫ് ഒക്കെതിരെ വകുപ്പ് തലനടപടി. ജോസ് മാത്യുവിനെ ഡി എഫ് ഒ സ്ഥാനത്ത് നിന്ന് നീക്കി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോസ് മാത്യുവിനെതിരെ പൊലിസ് കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെയാണ് വകുപ്പ് തല നടപടി. കണ്ണൂർ എസിഎഫ് എം രാജീവനാണ് പകരം ഡി എഫ് ഒ ചുമതല.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് കാസർ​ഗോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രെയിനിൽ വെച്ച് സ്ത്രീകളോട് ഡിഎഫ്ഒ അപമര്യാദയായി പെരുമാറിയത്. ജോസ് മാത്യു ലൈംഗിക ചുവയുള്ള ചേഷ്ട കാണിച്ചെന്നും പരാതിയുണ്ട്. സ്ത്രീകൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് കാസർ​ഗോഡ് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് കാസർ​ഗോഡ് ഡി എഫ് ഒക്കെതിരെ നടപടി എടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം