പ്രതിഷേധം ശക്തമായി : കണ്ണൂർ നഗരത്തിലെപുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു



കണ്ണൂർ: കണ്ണൂർനഗരത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരം പിൻവലിച്ചു. ആദ്യ ദിനമായ ഇന്ന് (വെള്ളി) അതിരുക്ഷമായ ഗതാഗത കുരുക്ക് അനുഭവപെട്ട തിന്നെ തുടർന്നാണ് ഓണം നാളുകളിൽ ഏർപ്പെടുത്തിയ ട്രാഫിക്ക് പരിഷ്കരണം മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചത്.
ഇതുകൂടാതെ  ഓട്ടോറിക്ഷ തൊഴിലാളികളുടെയും യൂണിയനുകളുടെയും പരാതികൾ ഉയർന്നിരുന്നു. ഇതൊക്കെ പരിഗണിച്ചും പുതിയ ട്രാഫിക് പരിഷ്കാരം തൽക്കാലം നിർത്തിവെക്കുന്നതായി ട്രാഫിക്റഗുലേറ്ററി സമിതിക കൺവീനറും കണ്ണൂർ അസി: പൊലീസ് കമ്മീഷണറുമായ എം പി ആസാദ് അറിയിച്ചു. വൈകുന്നേരം എ സി പറ ഓഫീസിൽ  ട്രേഡ് യൂണിയൻ നേതാക്കളുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം.
ഓണത്തിനു ശേഷം എല്ലാവിഭാഗങ്ങളുമായും വിശദമായ ചർച്ച നടത്തിയതിന് ശേഷം നഗരത്തിൽ ശാസ്ത്രീയമായ രീതിയിൽ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുമെന്നും എസിപി അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം