കണ്ണൂരിൽ വയോധികനെ മർദ്ദിച്ച് കൊന്നതിന് ശേഷം മുങ്ങിയ ആലപ്പുഴ സ്വദേശി വിശാഖപട്ടണത്ത് അറസ്റ്റിൽ


കണ്ണൂർ: കണ്ണൂരിൽ വയോധികനെ മർദിച്ചു കൊന്നതിന് ശേഷം മുങ്ങിയ കൊലക്കേസ് പ്രതിയെ 'വിശാഖപട്ടണത്ത് നിന്നും കണ്ണൂർടൗൺ പോലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ ജൂൺ 25 ന് തിരുവനന്തപുരം സ്വദേശി ചന്ദ്രൻ (56) കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ അതിസാഹസികമായി അറസ്റ്റ് ചെയ്‌തത്
ആലപ്പുഴ മുഹമ്മ സ്വദേശി റോബിനാണ് (33) അറസ്റ്റിലായത്
കണ്ണൂർസിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ എസിപി -എം പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻപിലെ ഷോപ്പിങ് കോംപ്ളക്സിന് സമീപം വെച്ച് മദ്യ ലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് ചന്ദ്രൻ കഴിഞ്ഞ ജൂൺ 25 ന് രാത്രി 10 മണിയോടെ മർദ്ദനമേറ്റ് മരിച്ചത്. ഇതിന് ശേഷം കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തുവെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. ആലപ്പുഴ മുഹമ്മയിൽ റോബിൻ്റെ പിതാവ് (69) സാജൻബാബുവിൻ്റെ ഫോൺ കോളുകൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിശാഖപട്ടണത്തു ണ്ടെന്ന് വ്യക്തമായി. വിശാഖപട്ടണത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ നിന്നാണ് പ്രതിയെ പൊലിസ് ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയപ്പോൾ റോബിൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലിസ് സാഹസികമായി ബലപ്രയോഗത്തിലുടെ കീഴടക്കുകയായിരുന്നു ഇയാളെ കണ്ണൂർ ടൗൺ പൊലിസ് സ്‌റ്റേഷനിലെത്തി ച്ചു അറസ്റ്റു രേഖപെടുത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം