വാച്ചിൻ്റെ സ്ട്രാപ്പിനുള്ളിലും എംഡിഎംഎ, തലശേരിയിൽ യുവാവിനെ പൊലിസ് പൊക്കി




തലശ്ശേരി:  ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപം വച്ച് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ വാച്ചിൻ്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തലശേരി
തിരുവങ്ങാട് സ്വദേശി എസ്.
സജീ റാ (32) ണ് പിടിയിലായത്. 
തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അശ്വിൻ റോയിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയശീലൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ഓണം പട്രോളിംഗിന്റെ ഭാഗമായി പോലീസ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തവെയാണ് ഇയാൾ ധരിച്ചിരുന്ന  വാച്ച് സ്ട്രാപ്പിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 1.45 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. 
തലശ്ശേരി പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു സജീറിനെ അറസ്റ്റു ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം