ആനുകൂല്യങ്ങൾ നൽകിയില്ല രണ്ടാം ദിനവും ദിനേശ് അടുക്കള അടപ്പിച്ച് വിരമിച്ച തൊഴിലാളികൾ
പിണറായി :വാഗ്ദാനം നിറവേറ്റാത്തതിൽ പ്രതിഷേധിച്ചു രണ്ടാം ദിനവും ദിനേശ് അടുക്കള വിരമി ച്ച ദിനേശ്‌ബീഡി തൊഴിലാളി കൾ അടപ്പിച്ചു.
2024-25 വർഷ ത്തിൽ വിരമിച്ച ദിനേശ്ബീഡി തൊഴിലാളികൾക്കുള്ള ഗ്രാറ്റുവി റ്റി. ത്രിഫ്റ്റ് ആനുകൂല്യങ്ങൾ നൽകാത്തതിനെത്തുടർന്ന് മാ സങ്ങളായി ഇവർ സമര രംഗ ത്താണ്. ഓരോ ഘട്ടത്തിലും സം ഘം ഭാരവാഹികൾ തീയതി പറ ഞ്ഞു പ്രശ്നം പരിഹരിക്കുമെന്ന് : പറഞ്ഞു വിരമിച്ച തൊഴിലാളിക : ളെ സമാധാനിപ്പിക്കുകയായിരു ന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ 16ന് സമരം ചെയ്യാനെത്തിയ തൊഴിലാളികളോട് 30നകം ആനുകൂല്യം വിതരണം ചെയ്യു മെന്നായിരുന്നു സംഘം പ്രസിഡ
നൽകിയ ഉറപ്പ് . മുപ്പതിനും കേന്ദ്ര സംഘം ഡയറക്‌ടർ ഉൾപെടെ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ്
ശനിയാഴ്ച്ച രാവിലെ ഏഴു മണിയോടെ വിരമിച്ച സ്ത്രീ തൊഴിലാളികളെ ത്തി ദിനേശ് ബീഡി അടുക്കളയി ലെ പാചകക്കാരോട് ഇന്നു ഭക്ഷണം പാകം ചെയ്യേണ്ടെന്നു പറയുകയായിരുന്നു. അതോടെ ഹോട്ടലും തുറന്നില്ല. സംഘം ഓഫിസും തു റന്നില്ല. ഇനിയും ആനുകൂല്യം നൽകാൻ തയാറായില്ലെങ്കിൽ തീരുമാനമാവുന്നതു വരെ ദിനേ ശ് അടുക്കള തുറപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് തൊഴിലാളി കൾ. സമരത്തിലുള്ളവരിൽ ഏറിയ കൂറും സിഐടിയു യൂ ണിയനിൽപ്പെട്ടവരും സിപിഎം പ്രവർത്തകരുമാണ്. ഞായറാഴ്ച്ച രാവിലെ മുതൽ തൊഴിലാളികൾ സമരം തുടർന്നതോടെ ദിനേശ് അടുക്കളയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരും ദുരിതത്തിലായി.
Comments
Post a Comment