*ഡി.എ.പി.സി കണ്‍വെന്‍ഷനും മാധ്യമ പുരസ്‌കാര വിതരണവും നടത്തി



കണ്ണൂര്‍: ഡിഫറന്റ്ലി ഏബ്ള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡി.എ.പി.സി) കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്‍വെന്‍ഷന്‍  ഉദ്ഘാടനം ഡി.സി.സി. അദ്ധ്യക്ഷന്‍  അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നിർവഹിച്ചു  . ഭിന്നശേഷി സൗഹൃദ വാര്‍ത്തയ്ക്ക് സംഘടന ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണവും അദ്ദേഹം നടത്തി.
'ഈ തുണിക്കട നിശബ്ദം പുഞ്ചിരി സമ്മാനം' എന്ന റിപ്പോര്‍ട്ടിന് കേരളകൗമുദി കണ്ണൂര്‍ യൂണിറ്റ് ബ്യൂറോ ചീഫ് കെ.സുജിത്തിനാണ് ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ലഭിച്ചത്. ഭിന്നശേഷി സൗഹൃദ സംരംഭങ്ങളെ സമൂഹമധ്യത്തിലേക്ക് എത്തിച്ച റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണ് അംഗീകാരം.അതിതീവ്ര ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പൊതു സഹായനിധി രൂപീകരിക്കണമെന്നും അതിനായി സ്വതന്ത്ര ഭിന്നശേഷി വകുപ്പ് നിലവില്‍ വരണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ലോക ഭിന്നശേഷി ദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊതു സ്ഥാപനങ്ങളിലും ഭിന്നശേഷി സംരക്ഷണ പ്രതിജ്ഞ  നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും .
ഡി.എ.പി.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍ ആനന്ദ് നാറാത്ത് അധ്യക്ഷത വഹിച്ചു.  മാധ്യമ പുരസ്‌കാര ജേതാവ് കെ. സുജിത്,  കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്  രാഹുല്‍ കായക്കൽ , സംസ്‌കാരസാഹിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ്, ഡി.എ.പി.സി സംസ്ഥാന കമ്മിറ്റിയംഗം വി.സുകുമാരന്‍, ബിബില്‍സണ്‍ ഇരിട്ടി, വി.കെ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം