വാഹനത്തിനടിയിൽ ലഹരി ഒളിപ്പിച്ച് കടത്ത്: മുഖ്യപ്രതിയെ അറസ്റ്റുചെയ്തു




ഇരിട്ടി: കൂട്ടുപുഴചെക്ക് പോസ്റ്റിൽ കാറിന്റെ അടിഭാഗത്ത് കാന്തപ്പെട്ടിയിൽ ഒളിപ്പിച്ച് 100 ഗ്രാം മൊത്താ ഫിറ്റ് മിൻ കടത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ . കാക്കനാട് സ്വദേശിയായ പയ്യപ്പള്ളി ഹൗസിൽ അതുൽ ഡൊമിനിക്കാ(26) ണ് പിടിയിലാ യത്. ബംഗളൂരു-കൊച്ചി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ
പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. 'ഓപ്പറേഷൻ തുഫാൻ ഭാഗമായാണ് കേസ്. കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാ ഹന പരിശോധനയിലാണ്  കാറിൻ്റെ അടിഭാഗത്ത് കാന്തം ഉപയോഗിച്ച് ഉറ പ്പിച്ച  മയക്കുമരുന്ന് ഒളിപ്പിച്ച പെട്ടി കണ്ടെത്തിയത്.
ഇൻസ്പെക്ടർ വി സിജിത്തി ൻ്റെ നേതൃത്വത്തിൽ ഇരിട്ടി പൊലി സ് തൃക്കാക്കര പൊലീസിൻ്റെ
സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതുൽ ഡൊമിനിക് നേര ത്തെയും ലഹരിക്കേസിൽ പ്രതി യാണെന്നും വൈത്തിരി എക്സൈസ് റേഞ്ച് പരിധിയിൽ എംഡിഎംഎ വൻ തോതിൽ കടത്തിയ കേസിലുൾ പ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ കൂട്ടുപുഴയിൽ പിടി യിലായ പ്രതികളിൽനിന് ലഭിച്ച വിവരങ്ങളിൽനിന്നാണ് ലഹരിക്കടത്തിൻഡൊമിനിക്കിൻ്റെ പങ്ക് വെളിപ്പെട്ടത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം