കോടതി വിധി:നാടിന്റെ സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയെന്ന് സിപിഎം


പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട്ടെ ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമായ വിജയന്‍ വധശ്രമക്കേസിലെ പ്രതികളെ കോടതി 18 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത് നാടിന്റെ സമാധാനം തകര്‍ക്കാന്‍ എസ് ഡി പി ഐ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു.
2015 ലാണ് രാമന്തളി വടക്കുമ്പാട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി കെ.വിജയനെ എസ്.ഡി.പി.ഐ നേതാവ് ഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 
നിരന്തരമായി സംഘര്‍ഷങ്ങളുണ്ടാക്കാന്‍ എസ് ഡി പി ഐ നടത്തിയ ശ്രമങ്ങള്‍ക്കിടയിലാണ് വിജയനെ കൊലപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്.
വേഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതുകൊണ്ടാണ് വിജയന്റെ ജീവന്‍ രക്ഷപ്പെട്ടത്. 
കൊല നടത്താനും അതോടെ പ്രദേശമാകെ സംഘര്‍ഷം വ്യാപിപ്പിക്കാനും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമായിരുന്നു എസ് ഡി പി ഐ തീരുമാനിച്ചത്.
സി.പി എം പ്രവര്‍ത്തകരുടെ ആത്മ നിയന്ത്രണം കൊണ്ടാണ് സംഘര്‍ഷം വ്യാപിക്കാതിരുന്നത്. 
കോടതി വിധിയോടെ നാടിനെ സംഘര്‍ഷഭരിതമാക്കാനുള്ള എസ്.ഡി.പി.ഐയുടെ പരിശ്രമത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്.
കലാപ നീക്കവുമായി കടന്നു വരുന്ന വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ പൊതു സമൂഹം തയ്യാറാവണമെന്നും  അഡ്വ: പി സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം