വൻ അഴിമതി കണ്ടുപിടിച്ചതിന്കള്ളപരാതിയിൽ പിരിച്ചു വിട്ടു, ഹൈക്കോടതി തിരിച്ചെടുക്കാൻ ഉത്തരവിട്ടിട്ടും നടപടിയില്ല : കാനറ ബാങ്കിന് മുൻപിൽ പ്രതിഷേധ ധർണയുമായി മുൻ നിയമ ഓഫീസർ പ്രിയംവദ




കണ്ണൂർ: പിരിച്ചുവിട്ടത് റദ്ദ് ചെയ്തു കൊണ്ടുളള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കാനറ ബാങ്കിലെ നിയമ ഓഫീസറായിരുന്ന താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശിനി എം സി പി യംവദ ധർണാ സമരം നടത്തി.
താഴെ ചൊവ്വയിലെ ബാങ്കിന് മുൻപിലാണ ഇവർ സമരത്തിൻ്റെ ഭാഗമായി പ്രതിഷേധ ധർണനടത്തിയത്. 2013 ലാണ് കോഴിക്കോട് ജോലി ചെയ്തു വരുന്ന വേളയിൽ എൻ്റെ പിരിച്ചു വിട്ടതെന്ന് പ്രിയംവദ പറഞ്ഞു. മംഗളൂരിൽ ജോലി ചെയ്യവേ ബാങ്കിലെ രണ്ട് ഉന്നതർ രണ്ട് കമ്പി നികളുമായി ചേർന്ന് നടത്തിയ അഴിമതി താൻ കണ്ടുപിടിക്കുകയും ബാങ്കിൻ്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് പരാതി നൽകുകയും ചെയ്തു ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ, സിവി സി എന്നിവടങ്ങളിലും അറിയിച്ചു. ഇതിൻ്റെ പ്രതികാരമായി ബാങ്കിലെ ഒരു വിഭാഗം പട്ടികജാതിക്കാരനായ മേലുദ്യോഗസ്ഥനെ ജാതി പേര് വിളിച്ചു താൻ അവഹേളിച്ചുവെന്ന് കള്ളക്കഥയുണ്ടാക്കുകയും സഹപ്രവർത്തകരെ പരാതിക്കാരാക്കി മാറ്റുകയും ചെയ്തു. കാനറ ബാങ്കിൻ്റെ മലപ്പുറം മെയിൻ ബ്രാഞ്ചിൽ നിന്നും എം കെ മുഹമ്മദ് എന്നയാളുടെ വായ്പാ അക്കൗണ്ടിൽ വ്യാജ രേഖയുണ്ടാക്കിയ ഉദ്യോഗസ്ഥരെ ഉൾപ്പെടെയാണ് കള്ള പരാതിക്കാരായി മാറ്റിയത് ഇതേ തുടർന്ന് സർവീപ്പൽ പിരിച്ചു വിടപ്പെട്ട താൻ നീണ്ട 13 വർഷത്തെ ഹൈക്കോടതിയിൽ നടത്തിയ നിയമപോരാട്ടം വിജയിച്ചു കഴിഞ്ഞ ജൂൺ 22 ന് ഹൈക്കോടതി തന്നെ പിരിച്ചു വിട്ട നടപടി നിയമവിരുദ്ധമാണെന്നും ചുമത്തിയത് വ്യാജ കേസാ ണെന്നും വിധി പറഞ്ഞു ബാങ്ക് ചെയർമാനോട് അടിയന്തിരമായി തന്നെ തിരിച്ചെടുക്കാനും നിർദ്ദേശിച്ചു എന്നാൽ ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ട് ബാങ്ക് മുൻപോട്ടു പോവുകയാണ് ഇതിനെതിരെ നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് ഏകദിന ധർണ നടത്തുന്നതെന്ന് എം സി പ്രിയംവദ പറഞ്ഞു. കോടതി വിധിയെപ്പോലും വെല്ലുവിളിക്കുന്ന കാനറ ബാങ്ക് അധികൃതർക്കെതിരെ ജനപിൻതുണയോടെയുള്ള ജനാധിപത്യ സമരമാണ് താൻ നടത്തുന്നതെന്നും അവർ പറഞ്ഞു. പ്രിയംവദയോടൊപ്പം ബന്ധുക്കളും ധർണാ സമരത്തിൽ പങ്കെടുത്തു വിവിധ രാഷ്ട്രീയ നേതാകളും ജനപ്രതിനിധികളും അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം