കാടാച്ചിറഗ്രാമോദയ വായനശാലയിൽ വൈവിധ്യമാർന്ന പരിപാടികളുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കാടാച്ചിറ : കാടാച്ചിറഗ്രാമോദയ വായനശാലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് രവീന്ദ്രൻ കണ്ണൊത്ത് ദേശീയപതാക ഉയർത്തി. തുടർന്ന്. ഗ്രന്ഥശാലയിലും പരിസര പ്രദേശവും ശുചീകരണം നടത്തി അശ്വന്ത് എൻ കെ, വി കെ ഗംഗാധരൻ, വിജയൻ നന്തൊത്ത് ജയൻ യൂ കെ ബിജു എന്നിവർ നേതൃത്വം നൽകി. ഉച്ചക്ക് മൂന്ന് മണിക്ക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽപി, യു പി എച്ച്
എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം കടമ്പുർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ വി ഷീജ ഉദ്ഘാടനം ചെയ്തു. കെ പ്രശാന്തൻ, കെ ഷീജിത എന്നിവർ സംസാരിച്ചു. പ്രസിഡന്റ് രവീന്ദ്രൻ കണ്ണൊത്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് യൂ കെ ബിജു സ്വാഗതവും ഓമന പി നന്ദിയും പറഞ്ഞു. കെ പി പ്രമോദ് മത്സരം നയിച്ചു. വൈകുന്നേരം ആറ് മണിക്ക് സ്വാതന്ത്ര്യദിന സായാഹ്നം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു കണ്ണൂർ താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ശ വി കെ ഗിരിജൻ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു. പി ബിജു അധ്യക്ഷത വഹിച്ചു. കെ വി കുട്ടികൃഷ്ണൻ, വി കെ ഗംഗാധരൻ, നാരായണൻ വടക്കയിൽ എന്നിവർ സംസാരിച്ചു. പി കെ കുമാരൻ സ്വാഗതവും യൂ കെ ബിജു നന്ദിയും പറഞ്ഞു
Comments
Post a Comment