കാര പേരാവൂരിലെ കനാൽ തകർച്ച : എം എൽ എ യുടെ നേതൃത്വത്തിൽഅടിയന്തിര യോഗം സ്ഥിതിഗതികൾ വിലയിരുത്തി..
മട്ടന്നൂർ:പഴശ്ശി പദ്ധതിയുടെ കാരപേരാവൂരിലെ പ്രധാന കനാലിലെ അണ്ടർ ടണൽ തകർന്ന് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയ സാഹചര്യത്തിൽവി കെ സനോജ് എംഎൽഎ വളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗംസ്ഥിതിഗതിഗകൾ വിലയിരുത്തി. കൃത്യമായ അറ്റക്കുറ്റപ്പണി നടക്കാത്തതാണ് ഇത്തരം ദുന്തങ്ങൾക്ക് കാരണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കനാൽ നവീകരണത്തിന് പ്രൊപ്പോസൽ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും ഫണ്ട കിട്ടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫണ്ടില്ലാത്തത് പ്രശ്നമാണ്.
പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണെന്ന് വി കെ സനോജ് എംഎൽഎ പറഞ്ഞു. ജനങ്ങളുടെ ജാഗ്രത കൊണ്ടുമാത്രമാണ് നിലവിൽ മറ്റ് അപകടത്തിലേക്ക് പോകാതിരുന്നത്. ഇനിയും ടണലുകൾ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അവ പുനർ നിർമിക്കാനാവശ്യമായ പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ടവർക്ക് എംഎൽഎ നിർദേശം നൽകി.
വെള്ളക്കെട്ട് ഒഴിവാക്കാൻ പഴശ്ശി ഇറിഗേഷൻ എൻജിനീയർമാർക്കും നാശനഷ്ടങ്ങൾ വിലയിരുത്തി അടിയന്തര റിപ്പോർട്ട് തയ്യാറാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫുമായി ഫോണിൽ സംസാരിച്ച് സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ എത്രയും പെട്ടെന്ന് ഒരു യോഗം വിളിച്ചു ചേർക്കും. 60 വർഷത്തിലധികം പഴക്കമുള്ള പഴശ്ശി പദ്ധതിയുടെ കനാലുകൾ നവീകരിച്ചും ടണലുകളുടെ ഉറപ്പു പരിശോധിച്ചും ആവശ്യമായ പുനർനിർമാണം നടത്തണം. അതിന് സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. എംഎൽഎയ്ക്ക് പുറമെ മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കീളല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി സജീവൻ, വൈസ് പ്രസിഡന്‍റ് വി വി വനജാക്ഷി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി ഡി മനീഷ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ടി രുധീഷ്, കെ കെ പ്രഭാകരൻ, വാർഡ് മെമ്പർ എ പ്രകാശൻ, മെമ്പർ കെ പ്രശാന്ത്, ഇരിട്ടി താലൂക്ക് തഹസിൽദാർ എൻ സീമ, തലശ്ശേരി താലൂക്ക് തഹസിൽദാർ എം ശാന്തി, എൽഎസ്ജിഡി അസി.ഡയറക്ടർ പി സുജിത് കുമാർ, കണ്ണൂർ പ്രൊജക്റ്റ് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ പി പി മുരളീഷ്, പഴശ്ശി പ്രൊജക്ട് എക്സി.എൻജിനീയർ ടി ആർ സുശീല ദേവി, പഴശ്ശി ഇറിഗേഷൻ അസി.എൻജിനീയർ, അഭിലാഷ്, എൻ വി ചന്ദ്രബാബു, എം രതീഷ്, കെ അനിൽ കുമാർ എനിനവർ യോഗത്തിൽ പങ്കെടുത്തു.
Comments
Post a Comment