സുകുമാരിയുടെത് ആത്മഹത്യയോ ? പൂജാമുറിയിൽ സംഭവിച്ചതെന്ത്?



കൊച്ചി:സൂപ്പർഹിറ്റ് ചിത്രം ആകാശഗംഗയുടെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് സംവിധായകൻ വിനയൻ അടുത്തിടെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ചിത്രത്തിലെ നായികയായിരുന്ന മയൂരിയുടെ അകാലത്തിലുള്ള വിയോഗം ഉൾപ്പെടെ പരാമർശിച്ച വിനയൻ, നടി സുകുമാരിയുടെ മരണത്തെക്കുറിച്ച് ​ഗുരുതരമായ സംശയങ്ങളാണ് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.

എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ആ വലിയ മനസ് ജീവിതാവസാന കാലത്ത് ഏറെ ദുഖിതയായിരുന്നുവെന്ന് വിനയൻ തന്റെ പോസ്റ്റിൽ കുറിക്കുന്നു. “പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?” എന്ന് വിനയൻ ചോദിച്ചു.

കൂടാതെ, 23-ാം വയസ്സിൽ മയൂരി ജീവനൊടുക്കി എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് വിനയൻ പറയുന്നു. ​1998ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യമായ നടിയെ കണ്ടെത്തുന്നത്. മലയാള സിനിമയിലുണ്ടായിരുന്നവരും പുതുമുഖങ്ങളുമായ നിരവധി പേരെ പരിശോധിച്ച ശേഷമാണ് മയൂരിയിലേക്ക് എത്തിയത്.
യക്ഷിയുടെ കണ്ണുകളും ചിരിയും ആവശ്യമായിരുന്ന ആ കഥാപാത്രത്തിനായി ആരെയും കിട്ടാതെ ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ട ഘട്ടത്തിലാണ് സുകുമാരിച്ചേച്ചി തുണയായത്. ചെന്നൈയിൽ അങ്ങനെയൊരു കുട്ടിയുണ്ടെന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിപ്പിച്ചത് സുകുമാരി ചേച്ചിയായിരുന്നുവെന്നും വിനയൻ ഓർമിച്ചു. പുതിയതായി ഒരുങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വീണ്ടുമെത്തുന്നുണ്ടെന്നും, ആ കഥാപാത്രത്തിനായി പുതിയ അന്വേഷണങ്ങൾ നടത്തുമ്പോഴാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ സുകുമാരിചേച്ചിയേയും ഓർത്തുപോയതെന്നും വ്യക്തമാക്കിയാണ് വിനയൻ കുറിപ്പ് അവസാനിപ്പിക്കുന്നത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം