നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം: മരണപ്പെട്ട കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി. ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ കൈമാറി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം.
നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. ക്ഷണിക്കാതെയായിരുന്നു ചടങ്ങിലേക്ക് ദിവ്യ എത്തിയത്. ചടങ്ങിനുശേഷം കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കലക്ട്രേറ്റ് വിട്ടിറങ്ങിയത്.
മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിൽ അറിയിക്കുന്നത്. പള്ളിക്കുന്നിലെ താമസ സ്ഥലത്ത് എഡിഎമ്മിൻ്റെ ഡ്രൈവർ അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments
Post a Comment