കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ട് സി പി നാരായണൻ നമ്പ്യാർ നിര്യാതനായി
എളയാവൂർ :വാരം യുപി സ്കൂൾ മുൻ അധ്യാപകൻ സി. പി.നാരായണൻ നമ്പ്യാർ(97) നിര്യാതനായി.
ഭാര്യ പരേതയായ സി കെ മാധവി ടീച്ചർ
മക്കൾ:മധുസൂദനൻ(ദുബായ്),രേഖ(പള്ളിക്കുന്ന്), ദുർഗ്ഗ(കീഴല്ലൂർ), ബിന്ദു (ചെറുകുന്ന്),
മരുമക്കൾ: സുരജ(അടുത്തില), രാംദാസ് (പള്ളിക്കുന്ന്),മോഹനൻ മാസ്റ്റർ(കീഴല്ലൂർ), രാമചന്ദ്രൻ (ചെറുകുന്ന്).
ദീർഘകാലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്,കണ്ണൂർ മഹാത്മ മന്ദിരം പ്രസിഡണ്ട്,തോട്ടട അഭയനികേതൻ പ്രസിഡണ്ട്,എളയാവൂർ ക്ഷേത്ര കാര്യനിർവഹണ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭൗതിക ശരീരം ഇന്ന് രാവിലെ ഒൻപതുമണി മുതൽ എളയാവൂരുള്ള സ്വവസതിയിലു. ഉച്ചയ്ക്ക് 1.30 ന് മഹാത്മമന്ദിരത്തിലും പൊതുദർശനം
തുടർന്ന് സംസ്കാരം രണ്ടു മണിക്ക് പയ്യാമ്പലത്ത്.
Comments
Post a Comment