ഏജൻ്റുമാർ പണിമുടക്കി , പത്രവിതരണം മുടങ്ങി


കണ്ണൂർ : സ്വാതന്ത്ര്യ ദിന പിറ്റേന്ന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പത്ര ഏജന്റുമാര്‍ ഞായറാഴ്ച പണിമുടക്കി. ഇതോടെ സംസ്ഥാനമാകെ പത്രവിതരണം മുടങ്ങി.
ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണി മുടക്കിയത് ഈ വിഷയത്തില്‍ പലതവണ കത്ത് നല്‍കിയിട്ടും അനുകൂല സമീപനം ഉണ്ടായില്ലെന്നും ഇതേ തുടര്‍ന്നാണ് പണിമുടക്കാന്‍ തീരുമാനിച്ചതെന്നും ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു.
ഓഗസ്റ്റ് മാസം രണ്ട് അവധി വരുന്നതിനാലാണ്  പത്രം അച്ചടിക്കുന്നതെന്താണ് മാനേജ്മെന്റുകളുടെ വിശദീകരണം. സാധാരണഗതിയില്‍ ഓഗസ്റ്റ് 16ന് പത്രം ഉണ്ടാകാറില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16ലെ അവധി മറ്റൊരു ദിവസത്തിലേക്ക് മാറ്റി നല്‍കാം എന്നതിൻ്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്ന് പത്രം വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ നിര്‍ബന്ധമായും പത്രം വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് പല മാനേജ്മെന്റുകളില്‍ നിന്നും ഏജന്റുമാര്‍ക്ക് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ ഏജന്റുമാര്‍ തീരുമാനിച്ചത്. കണ്ണൂർ നഗരത്തിൽ പ്രമുഖ പത്രങ്ങളുടെ വിതരണം മുടങ്ങി. പഴയ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച്ച രാവിലെ ഇറക്കിയ പത്ര കെട്ടുകളെടുക്കാൻ ആരും വരാത്തതിനെ തുടർന്ന് ഫീൽഡ് പ്രമോട്ടർമാരെത്തിഅതത്
 ഓഫീസുകളിലേക്ക് 
മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം