പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ഇന്ന് : വിവാദ വിഷയങ്ങളിൽ പിണറായി എന്തു പറയുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം ?
കണ്ണൂർ :സിപിഎം പൊളിറ്റ്ബ്യൂ റോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇന്നുമുതൽ മൂന്നുദിവസം പയ്യ ന്നൂരിലും തളിപ്പറമ്പിലും രാ ഷ്ട്രീയ വിശദീകരണ യോഗങ്ങ ളിൽ പ്രസംഗിക്കും.
സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റി ഇന്ന് വൈകിട്ട് മൂന്നിന് മാ ത്തിൽ പഞ്ചായത്ത് മൈതാനിയി ലും പയ്യന്നൂർ ഏരിയ കമ്മിറ്റി വൈകിട്ട് അഞ്ചിന് പയ്യന്നൂർ നഗരസഭാ സ്റ്റേഡിയത്തിലുമാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തുന്നത്. 30 ന് മയ്യിൽ ഏരിയ കമ്മിറ്റി മയ്യിലിലും 31ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റി തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങൾ നടത്തുന്നുണ്ട്.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്‌ഥാനാർഥിനിർണയ ത്തിൽ വീഴ്ചപറ്റിയെന്ന കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിനു പിന്നാലെയാണ് രണ്ടു മണ്ഡലങ്ങളിലും രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം തീ രുമാനിച്ചത്. പാർട്ടിവോട്ടുകൾ വ്യാപകമായി ചോർന്നെന്ന വില
യിരുത്തലും മുന്നിലുണ്ട്. രണ്ടിട ത്തും പഴയ കരുത്ത് തിരിച്ചുപിടി ക്കാനാകുമോയെന്ന പരീക്ഷണ ത്തിലാണ് സിപിഎം
പയ്യന്നൂരിൽ ഫണ്ട് വിവാദങ്ങ ളുടെ വിശദീകരണത്തിലേക്ക് പി ണറായി കടക്കുമോയെന്നാണു രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോ ക്കുന്നത്.
രക്തസാക്ഷിഫണ്ട് ക്രമക്കേട് ഉണ്ടായതായിറി വി.കുഞ്ഞിക്കൃഷ്ണൻ പുറത്തു വിട്ട കണക്കുകൾക്കൊപ്പമാണ് പയ്യന്നൂരിൽ ഒരുവിഭാഗം സിപി എം അനുഭാവികളും പ്രവർത്തകരും. വി.കുഞ്ഞിക്കൃഷ്ണന്റെ കണ ക്കുകൾ ശരിയല്ലെന്നും യഥാർത്ഥ കണക്ക് ജനസമക്ഷം അവതരി പ്പിക്കുമെന്നും സിപിഎം പറയുന്നുണ്ടെങ്കിലും ഇതുവരെയൊന്നും നടന്നിട്ടില്ല. എങ്കിലും
പരമാവധി പ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് കരുത്തുകാട്ടാനുള്ള ശ്രമമാണ് രണ്ടു മണ്ഡലങ്ങളിലും പാർട്ടി നടത്തു ന്നത്. പാർട്ടി മെംബർമാരെയും പ്രവർത്തകരെയും പൊതുയോഗ ത്തിൽ പങ്കെടുപ്പിക്കാൻ ബ്രാഞ്ചു കൾ കേന്ദ്രീകരിച്ച് വീടുകൾ കയറിയുള്ള പ്രവർത്തനം നടത്തിയിട്ടുണ്ട്.പല പ്രദേശങ്ങളിലും മണ്ഡലത്തിലെ ജില്ലാ, ഏരിയ നേതാക്കളുടെ നേതൃത്വത്തിൽ സ്ക്വാഡ് പ്രവർ ത്തനവും നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തെക്കാൾ വലിയ സദസ്സാണ് ഇന്നത്തെ ഈ യോഗങ്ങളിൽ സിപിഎം പ്രതീക്ഷിക്കുന്നത്. പാർട്ടിയുടെ കരുത്ത് തെളിയിക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിൽ പ്രതിപക്ഷ നേതാവും പിബി അംഗവുമായ പിണറായി വിജയൻ എന്തു പറയുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
Comments
Post a Comment