പോക്സോ കേസിൽ അഴിയൂർ സ്വദേശിയായ യുവാവ് റിമാൻഡിൽ.



ന്യൂമാഹി : പ്രായപൂർത്തിയാ കാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച തിന് യുവാവിനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വടകര അഴിയൂർ കോറോത്ത് റോഡിലെ യാദ്‌ഗറിലെ ഷുഹൈബാ (37) ണ് പിടിയി ലായത്. പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താം തരത്തിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലും സ്കൂ‌ൾ പരിസരത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്.
നേരത്തെ ഇയാൾ സ്‌കൂളിന് സമീപത്തെ ജ്യൂസ് കടയിൽ  ജോലി ചെയ്‌തിരു ന്നു. ഈസമയമാണ് പീഡനം നടത്തിയത്. നിലവിൽ പാനൂർ കുരാറയിലെ കുന്നോത്തുമു
ക്കിൽ ഒരു വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. പള്ളൂർ പോലീസ് എടുത്ത കേസിൽ മാഹി സി.ഐ: പി. എ അനിൽകുമാർ നടത്തിയ തുടര ന്വേഷണത്തിൽ മാക്കുനിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഷുഹൈബിനെ പോണ്ടിച്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം