നടന്നു പോകാൻ കഴിയാതെ​ചെളിക്കുളമായി ആനപ്പാലം–കെ.എസ് റോഡ് നടവഴി:


.


​ കാടാച്ചിറ : കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ ആനപ്പാലം – കെ.എസ് റോഡ് നടവഴി പൂർണ്ണമായും തകർന്ന് ചെളിക്കുളമായി മാറി. വിദ്യാർത്ഥികളും വയോധികരുമടക്കം നൂറുകണക്കിനാളുകൾ നിത്യേന സഞ്ചരിക്കുന്ന ഈ വഴി കാൽനടയാത്രയ്ക്ക് പോലും സാധിക്കാത്ത വിധം അപകടാവസ്ഥയിലായിട്ടുണ്ട്.പഞ്ചായത്ത് 
​മഴ ശക്തമായതോടെ വഴിയിലുടനീളം വെള്ളവും ചെളിയും കെട്ടിക്കിടന്ന് വഴുക്കൽ രൂപപ്പെട്ടിരിക്കുകയാണ്. ഇതിനുപുറമെ പാതയുടെ ഇരുവശങ്ങളിലും കാട്ടുചെടികളും പുല്ലും വളർന്നുപന്തലിച്ച നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായ പാതയിലൂടെ പേടിയോടെയാണ് നാട്ടുകാർ സഞ്ചരിക്കുന്നത്. തെങ്ങിൻപട്ടകളും കല്ലുകളും വീണുകിടക്കുന്നതും യാത്രയെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. സ്കൂൾ കുട്ടികൾ യൂണിഫോമോടെ ചെളിയിൽ വീഴുന്നതും രോഗികളെ ചുമന്ന് കൊണ്ടു പോകുന്നതും ഇവിടെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്​നടവഴി  വെട്ടിത്തെളിച്ച് കോൺക്രീറ്റ് ചെയ്യുകയോ ടൈൽ വിരിക്കുകയോ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും ഈ കാര്യത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം