ഹെൽത്ത് ഇൻസ്പെക്ടർ ദീപാലേഖയുടെ മരണം പക്ഷാഘാതം കൊണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌



തലശേരി:ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപാലേഖ കുഴഞ്ഞുവീണു മരിച്ചത്, പക്ഷാഘാതം കൊണ്ടെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. മാനസിക സംഘർഷമാകാം പക്ഷഘാതത്തിന് കാരണമെന്നും റിപ്പോർട്ടിലുണ്ട്. മട്ടന്നൂരിലേക്ക് സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെയാണ് ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത്.അഞ്ചു മാസം മുൻപ് എച്ച്ഐ ആയി ചുമതലയേറ്റ ദീപയെ ഭരണം മാറിയതോടെയാണ് സ്ഥലം മാറ്റിയത്. ഇടത് സംഘടന അംഗമായിരുന്നു ദീപ.
രണ്ടുമാസം മുൻപ് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട ദീപാലേഖക്ക് കാലിന് പരുക്കേറ്റ തിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് ഡിഎംഒയോട് പറഞ്ഞിരുന്നുവെങ്കിലും വേണ്ടവിധം ഇക്കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നില്ല. ദീപാ ലേഖയുടെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും എൻജിഒ യൂണിയൻ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ചു. സ്ഥലംമാറ്റത്തിൽ കണ്ണൂർ ഡി എം ഒ-യ്ക്ക് എതിരെ കുടുംബം രംഗത്ത് വന്നിട്ടുണ്ട് ആരോഗ്യ മന്ത്രിക്ക് പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം