ഈ ഓണത്തിന് നമ്മുടെ വീട്ടിലെ പൂക്കളം ശ്രീദേവ് നയ്ക്കു വേണ്ടിയാകട്ടെ, മെഗാ പൂവിൽപനയ്ക്ക് ചാല ഒരുങ്ങി
ചാല : ചാല ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥിനി ശ്രീ ദേവ് നയുടെ ചികിത്സാ ധനസഹായം സ്വരൂപിക്കുന്നതിനായി ചങ്ക്സ് കൂട്ടായ്മ ചാലമെഗാ പൂക്കച്ചവടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചാല ടൗണിൽ സ്കൂൾ പരിസരത്താണ് പൂകച്ചവടം. പനോ ന്നേരി സ്വദേശിയായ വിജേഷിൻ്റെ മകൾ ശ്രീദേവ്ന കിഡ്നി രോഗം ബാധിച്ചു ചികിത്സയിലാണ്. നാടിൻ്റെ പ്രീയങ്കരിയായ ഈ കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി ഭീമമായ സംഖ്യ തന്നെ വേണ്ടി വരും. നാട്ടുകാരും ജനപ്രതിനിധികളും മറ്റുള്ളവരും ചേർന്നുള്ള ചികിത്സാ സഹായ കമ്മിറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ലക്ഷ്യം ഇനിയും ഏറെ അകലെയാണ് ചികിത്സാ സഹായ കമ്മിറ്റിയുടെ ഫണ്ട് ശേഖരണം ഊർജ്ജിതമാക്കുന്നതിനാണ് യുവാക്കളുടെ കൂട്ടായ്മ പൂവിൽപനയെന്ന ആശയവുമായി രംഗത്തിറങ്ങിയത്. ഈ ഓണത്തിന് നമ്മുടെ വീട്ടിലെ പൂക്കളം ശ്രീദേവ് നയുടെ ചിരി മായാതിരിക്കാനാകട്ടെയെന്നതാണ് സന്ദേശം. ഇതിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് പണം നോക്കാതെ കാരുണ്യത്തിൻ്റെ പൂക്കളം ഒരുക്കാനിറങ്ങുകയാണ് ഉദാരമതികളായ നാട്ടുകാർ.
Comments
Post a Comment