വ്യാപാരിയെ ഹണിട്രാപ്പിന് ഇരയാക്കി : ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു



കാഞ്ഞങ്ങാട്:കുമ്പളയിൽ വ്യാപാരിയെ ഹണിട്രാപ്പിന് ഇരയാക്കി പണം തട്ടിയെടുത്ത ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. വ്യാപാരിയായ 64 കാരൻ്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുബണൂർ സ്വദേശിയായ റിസ്വാന, ഭർത്താവ് ഹസ്സൻ ആസിഫ്, ബന്ധു സിറാജ് എന്നിവർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
ആഗസ്‌ത് പതിനാറിനാണ് സംഭവം. കടം വാങ്ങിയ 5000 രൂപ തിരികെ നൽകാനെന്ന പേരിൽ റിസ്വാനയാണ് വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തകയായിരുന്നു. തുടർന്ന് കിടപ്പ് മുറിയിൽ കയറ്റി ഫോട്ടോയും വീഡിയോയും പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണവും എടിഎം കാർഡും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു.
ആദ്യം 1500 രൂപയും ചെറിയ മൊബൈൽ ഫോണും കാറിന്റെ ചാവിയും കൈക്കലാക്കിയ പ്രതികൾ കാറിൽ നിന്ന് 25000 രൂപ വില വരുന്ന മൊബൈൽ ഫോണും രണ്ട് എടിഎം കാർഡുകളും എടുത്തു. ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങിയ ശേഷം 7200 എടിഎമ്മിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ആഗസ്‌ത് 17 ന് കടയിൽ എത്തി ഭീഷണിപ്പെടുത്തി 5000 രൂപ കൂടി വാങ്ങി. വീണ്ടും രണ്ട് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസിനെ സമീപിച്ചത്. ഇതേ തുടർന്നാണ് പൊലിസ് കേസെടുത്തത്. അറസ്‌റ്റു ഭയന്ന് പ്രതികൾ ഒളിവിലാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം