തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റിയിൽ ആറ് പുതിയ സ്പെഷ്യലൈസ്ഡ് റീഹാബിലിറ്റേഷൻ ക്ലിനിക്കുകൾ , ഓർത്തോട്ടിക്സ് വിഭാഗവും പ്രവർത്തനം ആരംഭിക്കുന്നു




കണ്ണൂർ: ന്യൂറോ റീഹാബിലിറ്റേഷൻ രംഗത്ത് സമഗ്രവും ആധുനികവുമായ ചികിത്സാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റി, കാഞ്ഞിരോട് ആറ് പുതിയ സ്പെഷ്യലൈസ്ഡ് റീഹാബിലിറ്റേഷൻ ക്ലിനിക്കുകളും ഓർത്തോട്ടിക്സ് വിഭാഗവും ആരംഭിക്കുന്നതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ സേവനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 29  രാവിലെ 9.30ന് കാഞ്ഞിരോട്ടുള്ള മെഡ്സിറ്റി ക്യാമ്പസിൽ നടക്കും.
 മന്ത്രി സണ്ണി ജോസഫ് ആറ് സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിക്കും. വി.കെ. സനോജ് എം.എൽ.എ. ഓർത്തോട്ടിക്സ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. 
പുതുതായി ആരംഭിക്കുന്ന ആറ് സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ:
വയോജന ക്ലിനിക് (ജെറിയാട്രിക് റീഹാബിലിറ്റേഷൻ ക്ലിനിക്)
പാർക്കിൻസൺസ് റീഹാബിലിറ്റേഷൻ ക്ലിനിക്
ഓങ്കോളജി റീഹാബിലിറ്റേഷൻ ക്ലിനിക്
സെറിബ്രൽ പാൾസി ക്ലിനിക്
മൾട്ടിപ്പിൾ സ്ക്ലീറോസിസ് റീഹാബിലിറ്റേഷൻ ക്ലിനിക്
മോട്ടോർ ന്യൂറോൺ ഡിസീസ് (MND) റീഹാബിലിറ്റേഷൻ ക്ലിനിക്
പ്രായാധിക്യം, പാർക്കിൻസൺസ് രോഗം, കാൻസർ ചികിത്സയ്ക്കുശേഷമുള്ള ശാരീരിക പരിമിതികൾ, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ സ്ക്ലീറോസിസ്, മോട്ടോർ ന്യൂറോൺ ഡിസീസ് തുടങ്ങിയ അവസ്ഥകൾ നേരിടുന്നവർക്ക് ആവശ്യാനുസരണം ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ കൺസൾട്ടേഷൻ, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് & ലാംഗ്വേജ് തെറാപ്പി, സൈക്കോളജി തുടങ്ങിയ സേവനങ്ങൾ ഏകോപിപ്പിച്ച് നൽകും. വാർത്താ സമ്മേളനത്തിൽ
ഡോ. മുനീർ ചാലിൽ, (കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ്; )
ഡോ. ജിയ തോമസ്, (കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ്)
ടി.വി.പി. മുഹമ്മദ് അസ്ലം മാസ്റ്റർ, (സെക്രട്ടറി, തണൽ കാഞ്ഞിരോട്; )
അലക്സ് വർഗീസ് ജോജോ 
(അസിസ്റ്റൻ്റ് മാനേജർ ഓപ്പറേഷൻസ് 
തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡിസിറ്റി )
കെ.ടി.അബ്ദുൽ സത്താർ (ഹോസ്പിറ്റൽ ഇൻചാർജ് തണൽ കാഞ്ഞിരോട്  )
എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം