ഓട്ടോറിക്ഷ തൊഴിലാളിയുടെ ആത്മഹത്യ: കാരണക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. എ.കെ എസ് എ ടി യു
..
കണ്ണൂർ:ഓട്ടോറിക്ഷയുടെ സിഎഫ് തുടർച്ചയായി നിഷേധിച്ച് കുടുബത്തെ പട്ടിണിയിലേക്ക് തള്ളിവിട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ്റെ നടപടിയിൽ മന: നൊന്ത് ഓട്ടോ ഡ്രൈവർആത്മഹത്യ ചെയ്ത സംഭവം ദൌർഭാഗ്യകരമാണെന്നും ഇതിന് കാരണക്കാരനായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്നെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി നിയമനടപടി സ്വീകരിക്കണമെന്നും കൂടുംബത്തിനു മതിയായ നഷ്ടപരിഹാരം നൽകണമെന്നും
എ.കെ എസ് എ ടി യു (എച്ച് എം എസ്)
യൂണിയൻ ഭാരവാഹികൾ സർക്കാരിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൈകൂലി നൽകാത്തതിൻ്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സി എഫ് നിഷേധിക്കുകയും, ഇതിൻ്റെ പേരിൽ തൊഴിലാളികളെ പീഢിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും,
ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാനാവശ്യമായനടപടികൾ സർക്കാർ സ്വീകരിക്കണമെന്നും , ഗതാഗത മന്ത്രി സി.പി ജോൺ ,ട്രാൻ :കമ്മീഷണർ,ട്രാൻ:സെക്രട്ടറി തുടങ്ങിയവർക്ക് ഓൾകേരളസ്വതന്ത്ര ഓട്ടോ റിക്ഷതൊഴിലാളിയൂണിയൻ സംസ്ഥാന ജന: സെക്രട്ടറി എൻ ലക്ഷ്മണൻ നൽകിയനിവേദനത്തിൽ ആവശ്യപ്പെട്ടു.
Comments
Post a Comment