കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; പ്രചോദനമായത് സ്പൈഡർ എന്ന തമിഴ് ചിത്രം




ആലപ്പുഴ:കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികൾ ആദ്യം തയാറാക്കിയ പദ്ധതി വീടിൻ്റെ ഓടുപൊളിച്ച ശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നുവെന്ന് വെളിപ്പെടുത്തൽ.

ആശയം ഉദിച്ചത് 2017ൽ പുറത്തിറങ്ങിയ സ്പൈഡർ എന്ന തമിഴ് ചിത്രത്തിൽ നിന്നാണ്. ഓടിന് താഴെ മച്ച് പാകിയിരുന്നത് ആണ് പദ്ധതി പാളാൻ കാരണമായത്. വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും ആൺസുഹൃത്തും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശത്തിൽ നിന്ന് വ്യക്തമായി
പിടിക്കപെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ ആയിരുന്നു സംഘം കുറ്റകൃത്യം നടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകൾ മായ്ച്ചു കളഞ്ഞത് പ്രതികൾക്ക് കുരുക്കായി. ശിവൻകുട്ടിയുടെ വീടിൻ്റെ ലൊക്കേഷൻ 13കാരി ആൺസുഹൃത്തിന് അയച്ചു നൽകിയതടക്കമുള്ള ഫോൺ രേഖകൾ കേസിൽ നിർണ്ണായക തെളിവാകും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം