കിളിയന്തറയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു



ഇരിട്ടി:  കിളിയന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പേരട്ട കല്ലംന്തോട് സ്വദേശി അഖിലാണ് (25) മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ ഇരിട്ടി - കൂട്ടുപ്പുഴ റോഡിൽ   കിളിയന്തറയിലാണ് അപകടം.  ബാംഗ്ലൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഫോർച്യൂണർ കാറും  വള്ളിത്തോട് ഭാഗത്തുനിന്നും കൂട്ടുപുഴ ഭാഗത്തേക്ക്  പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ  അഖിലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.  പേരട്ടയിലെ അശോകൻ - ഗീത ദമ്പതികളുടെ മകനാണ് അഖിൽ. സഹോദരി: അജിത

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം