ചന്ദ്രൻ കിഴുത്തള്ളി പുരസ്കാരം ബീന ഗംഗാധരന് സമ്മാനിക്കും




 എടക്കാട്: പുരോഗമന കലാസാഹിത്യസംഘം എടക്കാട് മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് ചന്ദ്രൻ കിഴുത്തള്ളി  പുരസ്കാരം പെരളശ്ശേരി കീഴറയിലെ ബീന ഗംഗാധരന് ലഭിച്ചു. കലാസാംസ്കാരിക രംഗത്ത് മികവുപുലർത്തുന്നവർക്ക് ഏർപ്പെടുത്തിയ പുരസ്കാരം ഇക്കുറി സംഗീത ലോകത്തെ സമഗ്രസംഭാവനയ്ക്കാണ് നൽകുന്നത്. നിരവധി കുട്ടികളെ സംഗീത ലോകത്തേക്ക് വളർത്തിയെടുത്ത ബീന ഗംഗാധരൻ പെരളശ്ശേരി എകെജി സ്മാരക ഗവ. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സംഗീത അധ്യാപകയായി വിരമിച്ചതിനുശേഷവും സംഗീത ലോകത്തു നിറഞ്ഞുനിൽക്കുന്നു. ആഗസ്റ്റ് 9ന് ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ജന്മനാടായ കീഴറയിൽ വച്ച് പ്രശസ്ത ചിത്രകാരൻ വർഗീസ് കളത്തിൽ   അവാർഡ് നൽകും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം