ആഡൂർ മുസ്ലിം ജമാ അത്ത് പള്ളി കമ്മിറ്റി നബിദിന റാലി നടത്തി
കാടാച്ചിറ:- ആഡൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷ പരിപാടികൾ നടത്തി. നബിദിനത്തിൽ രാവിലെ എട്ടുമണിക്ക് മഹല്ല് പ്രസിഡന്റ അബ്ദുൽ റഷീദ് ഹാജി പതാക ഉയർത്തി, തുടർന്ന് അന്നദാനവും വൈകുന്നേരം 4 മണിക്ക് മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ്, സ്കൗട്ട് അകമ്പടികളോടെ നബിദിന റാലിയും നടത്തി. മഹല്ല് ഖതീബ് മുഹമ്മദ് അലി ബാഖവി, മഹല്ല് കമ്മിറ്റി അംഗങ്ങൾ, മീലാദ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി
28,29,30 തീയ്യതികളിലായി വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും മത പ്രഭാഷണങ്ങളും മജ്ലിസുന്നൂർ വാർഷികവും ദുആ മജ്ലിസും നടക്കും.
അബ്ദുള്ള സലീം വാഫി അമ്പലക്കണ്ടി, അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി,സയ്യിദ് മുഹമ്മദ് സനാഉള്ള ബാഅലവി തങ്ങൾ പാനൂർ എന്നിവർ പങ്കെടുക്കും.
Comments
Post a Comment