കുപ്പത്ത് ഓട്ടോ കൺസൾട്ടൻ്റായ മധ്യവയസ്‌ക്കന്‍ മരിച്ച നിലയിൽ
തളിപ്പറമ്പ് : ഓട്ടോ കൺസൾട്ടൻ്റായ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. കുപ്പം ചാലത്തൂരിലെ സുനില്‍കുമാറാ(50)ണ് മരിച്ചത്.
ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. തളിപ്പറമ്പില്‍ വാഹനബ്രോക്കറും ഓട്ടോകണ്‍സള്‍ട്ടിംഗ് ഏജന്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: ദിവ്യ.
രണ്ട് മക്കളുണ്ട്.
Comments
Post a Comment