കണ്ണൂരിൽ നിന്നും സൈബർ പോരാളിയായി സ്വർണം പൊട്ടിക്കൽ ക്വട്ടേഷൻ തലവനായി വളർന്നു, ആരാണ്അർജുൻ ആയങ്കി ?
കണ്ണൂർ: കണ്ണൂരിൽ നിന്നും സിപിഎം വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ച് അക്കാലത്തെ ജില്ലാ നേതൃത്വത്തിൻ്റെ ഇഷ്ടക്കാരനായി വളർന്ന് കേരളം മുഴുവൻ വളർന്നുവന്ന ക്വട്ടേഷൻ നേതാവാണ് പൊലിസിനെ വെല്ലുവിളിച്ചതിന് ഇപ്പോൾ പിടിയിലായത്. സി പി എമ്മിനായി സൈബർ ഇടങ്ങളിൽ പ്രതിരോധം സൃഷ്‌ടിച്ച വരിൽ മുൻപന്തിയിലായിരുന്നു അർജുൻ ആയങ്കി .
അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുൻ്റെ പ്രായം വെറും 30 വയസ് മാത്രമാണ് അഴിക്കോട് സ്‌കൂളിത് പഠിച്ചത് പ്ലസ്‌ടു വരെ മാത്രമാണ് ഇതിനിടെയിൽ എസ് എഫ് ഐ , ഡി വൈ എഫ് ഐ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു.
2021 ൽ 25 വയസിലാണ് പ്രമാദമായ കരിപ്പൂർസ്വർണം പൊട്ടിക്കൽ കേസിലൂടെ അർജുനെ കേരളം അറിയുന്നത്. അതിനിനോടകം തന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി മായിരുന്നു അർജുൻ. വടക്കെമലബാറിലെപ്രമുഖ ക്വട്ടേഷൻ സംഘങ്ങളിൽ പ്രധാനിയായിരുന്നു. നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറിയായിരുന്നു. പിന്നീടത് കൂടി വന്നു.
അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജ്ജുൻ കപ്പക്കടവിലെ യൂനിറ്റ് സെക്രട്ടറിയായിരുന്നു ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പ്രവർത്തിച്ചിരുന്നു. 2020 ലാണ് പാർട്ടി ഗുണ്ടാ ക്വട്ടേഷൻ കേസുകളിൽ പ്രതിയായ തിനെതുടർന്ന് പുറത്താക്കുന്നത്. നേതാ ക്കൾ പരസ്യമായി അർജുൻ ആയങ്കിയെ മാധ്യമങ്ങൾക്ക് മുൻപിൽ തള്ളി പറഞ്ഞു.
പക്ഷെ ഇപ്പോഴും സിപിഎമ്മിന് വേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ ഇയാൾ സജീവമാണ്. സംഘടന ഔദ്യോഗികമായി മാറ്റി നിർത്തിയെങ്കിലും പാർട്ടിക്കും അർജുനെ കൊണ്ട് ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്വർണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വർണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിനൊപ്പം അർജുൻ ചേർന്നിട്ട് നാല് വർഷം പിന്നിടുമ്പോഴാണ് ആദ്യ അറസ്റ്റ് നടക്കുന്നത് . ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് അന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ റമീസ് എന്നു പേരായ ഗൾഫിലെ കൂട്ടാളിയുമായി അർജ്ജുൻ 35 ദിവസം മുൻപ് പദ്ധതിയിട്ടു. പക്ഷെ സ്വർണം കൊണ്ടുവരാൻ ചുമതലപ്പെടുത്തിയ ആൾ, നാട്ടിലേക്ക് വരാതെ ആ സ്വർണവുമായി മുങ്ങുകയായിരുന്നു.
കോതമംഗലത്തേ പൊലീസ് ഇന്‍സ്‌പെക്‌ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ ഇന്‍സ്‌പെക്‌ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനുമാണ് നിലവിൽ അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത്. ഇതിനു പിന്നാലെയാണ് ആയെങ്കിയുടെ ഒളിവിൽ ഇരുന്നുള്ള ഭീഷണി തുടരുന്നത്. ഇന്‍സ്‌പെക്‌ടറുടെ പരാതിയില്‍ ക്രിമിനല്‍ ഭീഷണി, അശ്ലീല പരാമര്‍ശം തുടങ്ങിയ വകുപ്പുകളിട്ടാണ് കേസെടുത്തത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ വീണ്ടും അർജുൻ ആയങ്കി ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടു. നല്ല ജീവിതം നയിക്കാന്‍ ഇറങ്ങിയ തന്നെയും സുഹൃത്തുക്കളെയും ഒറ്റരാത്രികൊണ്ട് പൊലീസ് തകര്‍ത്ത് തരിപ്പണമാക്കിയെന്നും, ഇനി ഒന്നും പഴയപടിയാകില്ലെന്നും, ആകെ മുങ്ങിയാല്‍ കുളിരില്ലെന്നും അർജുൻ ആയങ്കി ഫേയ്‌സ്ബുക്കിൽ കുറിച്ചു. നേരത്തേ കോതമംഗലം ഇൻസ്പെ്‌ടർക്കെതിരേ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പെൻഷൻ വാങ്ങി ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞത് കൊല്ലാൻ ഉദേശിച്ചല്ലെന്നും ഇത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇൻസ്പെക്‌ടറുടെ ജോലി കളയുമെന്നാണ് ഉദ്ദേശിച്ചതെന്നും അർജുൻ ആയങ്കി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ ഓഡിയോയും പങ്കുവച്ചായിരുന്നു.
ആകെ മുങ്ങിയാൽ കുളിരില്ല അഴിയെങ്കിൽ അഴി കയറെങ്കിൽ കയർ എന്നായിരുന്നു ആയെങ്കിയുടെ മറ്റൊരു പോസ്റ്റ്. കോതമംഗലത്തെ പൊലീസ് ഉദ്യോഗസ്ഥന് തന്നെ ജയിയിലാക്കുക മാത്രമായിരുന്നു ഉദേശം. കേസൊന്നുമില്ലാതെ പുതിയ ജീവിതം കെട്ടിപൊക്കിയ ആറുപേരെ ഒറ്റരാത്രികൊണ്ട് തകര്‍ത്ത് താറുമാറാക്കി. പിടികിട്ടാപുള്ളിയോ തീവ്രവാദിയോ അല്ലാത്ത താന്‍ ഡാന്‍സ് കളിച്ചതാണത്രെ കുറ്റം. പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട വേദന എങ്ങനെ പ്രകടിപ്പിക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ സമ്മതിക്കില്ല എന്നത് കൊന്ന് കളയുമെന്നല്ല, ജോലി കളയിപ്പിക്കുമെന്നാണ് ഉദ്ദേശിച്ചത്. ഇനിയൊരിക്കലും പഴയതുപോലെയായിരിക്കില്ല. ആകെ മുങ്ങിയാല്‍ കുളിരില്ല. ഏറ്റുവാങ്ങേണ്ടിവരുന്ന ദുരിതങ്ങളെത്ര കഠിനമായിരിക്കുമെന്ന ധാരണ എനിക്കുണ്ട്. “അഴിയെങ്കിൽ അഴി കയറെങ്കിൽ കയറെന്ന” വട്ട് ജയൻ സിദ്ധാന്തമാണെന്റെ പ്രകൃതം.
കേരള പൊലീസിനോടെനിക്ക് ബഹുമാനം മാത്രമേയുള്ളൂ. എന്നോട് അന്യായം ചെയ്‌തയാളോട് മാത്രമേ പകയും വൈരാഗ്യവുമുള്ളൂ. കീഴടങ്ങാൻ തുനിഞ്ഞവൻ്റെ മൂർദ്ധാവിൽ തുപ്പുന്ന പണിയെടുത്തതിൻ്റെ പ്രതികരണമാണ് ഇന്ന് കണ്ടത്. പടച്ചോനെ മാത്രേ പേടിയുള്ളു, മനുഷ്യന്മാരെയില്ലെന്നും അർജുൻ ആയങ്കി കുറിച്ചു. ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പടെ ആയെങ്കിയെ പിടിക്കാൻ കർശന നിർദേശം നൽകിയത്. ഇതിന് ശേഷം
കണ്ണൂർ നഗരത്തിലെ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്മെൻ്റിൽ നിന്നും ഞായറാഴ്ച്ച പുലർച്ചെപൊലിസ് പിടികൂടിയ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം ശക്തമാക്കിയിട്ടുണ്ട് ഇതുവരെയായി സംസ്ഥാനമാകെ
23 വിവിധകേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലാണെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ ചുമത്താനുള്ള റിപ്പോർട്ട് കണ്ണൂർകളക്ടർ പി. വിഷ്ണു രാജിന് നൽകാനാണ് നീക്കം.
ഞായറാഴ്ച്ചപുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ താളിക്കാവിലെ അപ്പാർട്ട്മെന്റിൽ
ഡെലീറ്റ ടൈറ്റസിൻ്റെ ഫ്ലാറ്റിൽ നിന്നാണ് അർജുൻ ആയങ്കി ഒയപൊലിസ് പിടികൂടിയത്. അർജുൻ എത്തിയത് കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ മാധ്യമങ്ങളോട് പ്രതികരിച്ചു. ഞായറാഴ്ച്ച രാവിലെ കീഴടങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതിയെന്നും എന്നാൽ അതിന് മുന്നേ പൊലീസെത്തിയെന്നും ഡെലീറ്റ പറഞ്ഞു. നേരത്തെ തളിപ്പറമ്പിലെ ലോഡ്ജിലാണ് ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ ഇവിടെ നിന്നാണ് അഭിഭാഷകയുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തുന്നത്.
അഭിഭാഷകയെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് നിർണായകമായത്. പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെ കുടുങ്ങി. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിലെ നടപടികൾക്ക് ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. അർജുൻ ആയങ്കിയെ അറസ്റ്റുചെയ്യാൻ വാറൻ ഡില്ലെന്ന് അഭിഭാഷക ദമ്പതികൾ വാദിച്ചുവെങ്കിലും അപ്പാർട്ട്മെൻ്റിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച ആയങ്കിയെ പൊലിസ് ബലപ്രയോഗത്തിലുടെ കീഴടക്കുകയായിരുന്നു ഞായറാഴ്ച്ച രാവിലെ എട്ടുമണിക്ക് ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. രക്ഷപ്പെടാതിരിക്കാൻ കൈ വിലങ്ങ് വെച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ച് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തിയത്. അറസ്റ്റ് നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുമെന്നാ ണ് വിവരം.
ഇതിനിടെമുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിക്കുന്നവരെ കൃത്യമായ അന്വേഷണത്തിലൂടെ പിടിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമെന്ന് അര്‍ജുന്‍ ആയങ്കിക്കെതിരെ പരാതി നല്‍കിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. പ്രതികരിച്ചു.കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂര്‍ പൊലീസ് ആയങ്കിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നത്. പിടിയിലായ
അർജുൻ ആയങ്കി ഓവർ സ്മാർട്ടാകാൻ ശ്രമം നടത്തിയെന്ന് എഡിജിപി പി വിജയൻ പറഞ്ഞു. ഗുണ്ടകളേക്കാൾ സ്മാർട്ട് ആയ പൊലീസാണ് കേരള പൊലീസ്. റീൽ ഗുണ്ടകളെ നിലക്ക് നിർത്തും. പൊലീസിനെ വെല്ലു വിളിക്കാൻ ഒരു ഗുണ്ടയ്ക്കും കഴിയരുതെന്നും എഡിജിപി പി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടകളുടെ സമൂഹ മാധ്യമ ഇടപെടൽ തന്നെയാണ് അവരെ കുരുക്കുന്നത്. സമൂഹ മാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കും. ആയെങ്കി തന്നെയാണോ സോഷ്യൽ മീഡിയ ഉപയോഗിച്ചത് എന്ന് പരിശോധിച്ചു വരുന്നു. ചില പോസ്റ്റുകൾ അർജുൻ തന്നെയാണ് ഇട്ടതെന്ന് എഡിജിപി പറഞ്ഞു.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമില്ലെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പ്രതികരിച്ചു.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നുംആഭ്യന്തര മന്ത്രി മുന്നറിയിപ്പു നൽകി. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്കും അർജുൻ ആയങ്കിയുടെ അനുഭവമാകും. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞബദ്ധമാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Comments
Post a Comment