ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ തളിപ്പറമ്പിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചു
തളിപ്പറമ്പ് :ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ 2018ൽ നടന്ന ദേവപ്രശ്ന പരിഹാര ക്രിയകൾക്കായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ടി എസ് ശാന്തകുമാറിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ, തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, എന്നിവിടങ്ങൾ സന്ദർശിച്ച് വഴിപാടുകൾ സമർപ്പിച്ചു. രാജരാജേശ്വരന് പൊന്നിൻകുടം വഴിപാടാണ് സമർപ്പിച്ചത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസവും സമർപ്പിച്ചു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെയും സംഘത്തെയും ടി.ടി.കെ ദേവസ്വം പ്രസിഡണ്ട്, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ചേർന്ന് തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ സ്വീകരിച്ചു. മുൻ ശബരിമല മേശാന്തി ജയരാമൻ നമ്പൂതിരിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Comments
Post a Comment