എളയാവൂരിൽദേശീയ പാതയിലെ മണ്ണിടിച്ചിൽ : ഡിസൈനിലെ പിശക് കാരണമെന്ന് പിണറായി


കണ്ണൂർ:എളയാവൂരിലെ ദേശീയ പാത 66ലെ സംരക്ഷണ ഭിത്തിയിലെമണ്ണിടിച്ചിൽ ദേശീയപാത ഡിസൈനിലെ പിശക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. തിരുവോണ നാളിൽ സംഭവ സ്ഥലം സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2023 – ൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാതയുടെ ഡിസൈനിൽ പിശക് പറ്റിയിട്ടുണ്ടെന്ന് നിതിൻ ഗഡ്ഗരി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ് നിർമ്മാണം നടത്തിയത് കൃത്യമായ പഠനം നടത്തിയാണെന്നാണ് കരാർ കമ്പനി അവകാശപ്പെടുന്നത്. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയിൽ ദേശീയപാത നിർമാണം നടത്താമെന്ന് മുൻപ് ഉറപ്പ് നൽകിയിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികളാണ് ഉടനടി സ്വീകരിക്കേണ്ടതെന്നും, അതിനായി കേരളത്തിൻ്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. മുൻ മന്ത്രി രാമചന്ദ്രൻ കടന്നപള്ളി, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ തുടങ്ങിയ നേതാക്കൾ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം