ഓണം ബത്‍ലേഹം കുടുംബ യൂണിറ്റ് തൂക്കിയോ? നിവിൻ പോളി ചിത്രത്തിന് മികച്ച പ്രതികരണം
.
കൊച്ചി:ഓണം റിലീസുകളിൽ മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന സിനിമയാണ് നിവിൻ പോളി നായകനായി എത്തിയ ബത്‍ലഹേം കുടുംബ യൂണിറ്റ്. സിനിമ ഇന്ന് തീയേറ്ററുകളിൽ എത്തി. മമിത ബൈജു നിവിൻ പോളി കോമ്പോയിൽ എത്തിയ സിനിമയ്ക്ക് വലിയ പ്രതികരണമാണ് ആദ്യ മണിക്കൂറുകളിൽ തന്നെ ലഭിച്ചു കൊണ്ടിരിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇത്തവണത്തെ ഓണം നിവിനും ടീമും തൂക്കിയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സിനിമയിലെ കോമഡികളും മറ്റും നന്നായി വർക്കായെന്നും മികച്ച ഒരു എൻ്റർടെയിനറാണ് ബത്‍ലഹേം കുടുംബ യൂണിറ്റെന്നും പ്രേക്ഷകർ പറയുന്നു.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമ പ്രേമലുവിന് ശേഷം വരാൻ പോകുന്ന മികച്ച ഒരു എൻ്റർടെയിനറായിരിക്കും എന്നും പറയുന്നു. എന്നാൽ വലിയ സംഭവമൊന്നുമല്ലെന്നും വലുതായി കൊട്ടിഘോഷിക്കേണ്ട ആവശ്യമില്ലെന്നും ചിലർ കമൻ്റുകളിൽ പറയുന്നു. ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ, ഫഹദ് ഫാസിൽ എന്നിവരുടെ നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്
Comments
Post a Comment