താഴെ ചൊവ്വ നെ സ്റ്റോ ഹൈപ്പർ മാർക്കറ്റിലെ കവർച്ച : മട്ടന്നൂർ സ്വദേശിനികളായ നാല് പ്രതികൾ പിടിയിൽ




കണ്ണൂർ:ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെ ത്തി കോസ്മെറ്റിക് സാധനങ്ങൾ മോഷ്ടിച്ച കടന്നു കള ഞ്ഞ കേസിൽ നാലംഗ വനിതാസംഘത്തെ പിടികൂടി. മട്ട ന്നൂർ സ്വദേശികളും ബന്ധുക്കളുമായ റൂബി (35),ആശ(54), ലക്ഷ്മിക്കുട്ടി (70), സുജ (42) എന്നിവരെയാണ് ടൗൺ എ -സ്.ഐ ടി.എം. വിപിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടു ത്തത്.താഴെ ചൊവ്വയിലെ സെക്യൂറ മാൾ നെസ്റ്റോ ഹൈ പ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ മെയ് 31 മുതൽ ജൂൺ 27 വരെയുള്ള കാലയളവിൽ വിവിധ ദിവ സങ്ങളിലായി നിരവധി തവണ വിലകൂടിയ കോസ്മറ്റിക് സാധനങ്ങളും മറ്റും മോഷ്ടിച്ചു കൊണ്ടുപോവുകയായിരു ന്നു.ഹൈപ്പർ മാർക്കറ്റിലെത്തുന്ന സംഘം കൈവശമുണ്ടാ യിരുന്ന സഞ്ചിയിലാണ് കവർന്ന സാധനങ്ങൾ കൊണ്ടു പോകാറുള്ളതെന്ന് സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യ ങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ട്രോളിയിൽ സഞ്ചിയുടെ മുകളിലായി മറ്റ് സാധനങ്ങൾ വെച്ച ശേഷം ഹൈപ്പർ മാർ ക്കറ്റിലെ കാഷ്യറെ കബളിപ്പിച്ച് സഞ്ചി അടുത്തുള്ള സ് ത്രീകൾക്ക് തന്ത്രപൂർവ്വം കൈമാറിയാണ് മോഷണം തുടർ ന്നത്.സ്ഥാപനത്തിൽ സി.സി.ടി.വി പരിശോധിച്ചപ്പോൾ ഏ റ്റവും ഒടുവിൽ വന്ന മൂന്ന് തവണയും സംഘം മോഷണം നടത്തിയതായി കണ്ടെത്തിയിരുന്നു. സ്റ്റോക്കിൽ കുറവ് വ ന്നതിനെ തുടർന്ന് സ്ഥാപന മേധാവികൾ നടത്തിയ പരി ശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 90 തവണയോളം ഈ സംഘം സ്ഥാപനത്തിൽ എത്തിയതായി അന്വേഷണ ത്തിൽ കണ്ടെത്തി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം