കടമ്പൂർ ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ മെഗാ ശുചീകരണ യജ്ഞം നടത്തി
കാടാച്ചിറ: കടമ്പൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'അഴകോടെ കടമ്പൂർ' പദ്ധതിയുടെ ഭാഗമായുള്ള ജനകീയ മെഗാ ശുചീകരണ യജ്ഞം നടത്തി. ഞായറാഴ്ച്ച രാവിലെ മുതൽ പഞ്ചായത്തിലെ 15 വാർഡുകളിലും മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ
അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ശേഖരിച്ച മാലിന്യങ്ങളും പാഴ് വസ്തുക്കളും തുടർ സംസ്കരണത്തിനായി ഹരിതകർമ്മസേനക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗിരീശൻ വാർഡ് മെം പർമാർ, സന്നദ്ധ സേവന പ്രവർത്തകർ പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
Comments
Post a Comment