സ്വന്തം കല്യാണ ദിവസവും കടമയും കർത്തവ്യവും മാറ്റിനിർത്താതെ ഡോക്ടറായ നവവധു
പാനൂർ: സ്വന്തം കല്യാണ ദിവസവും ഡോക്ടറെന്ന നിലയിലെ കടമയും കർത്തവ്യവും മറക്കാതെ നവവധു. കല്യാണ വീട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് ചികിത്സ നൽകിയത് ഡോക്ടറായ നവവധു ഡോ. ഷിറിൻ സുബൈർ.
പാനൂരിലെ പി.കെ. സുബൈർ – നഗരസഭ കൗൺസി ലർ ഷമീന സുബൈർ ദമ്പതികളുടെ മകളാണ് ഡോ. ഷിറിൻ സുബൈർ. വിവാഹ ചടങ്ങുകൾക്കിടെയാണ് കല്യാണ വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് മറ്റൊന്നും ആലോചിക്കാതെ ഡോ. ഷിറിൻ യുവതിയെ പരിശോധിക്കുകയും ആവശ്യമായ പരിചരണവും നിർദേശങ്ങളും നൽകുകയും ചെയ്തു.സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിലും ഡോക്ടറെന്ന നിലയിലെ ഉത്തരവാദിത്വം മറക്കാതിരുന്ന നവവധുവിൻ്റെ പ്രവൃത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രശംസ നേടി.
കടമയ്ക്ക് മുന്നിൽ സ്വന്തം സന്തോഷദിനത്തിലും ഡോ. ഷിറിൻ സുബൈറിന്റെ ഈ മാതൃകാപരമായ ഇടപെടൽ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.
Comments
Post a Comment