മാർഗ്ഗദർശനത്തിന്റെ സർഗ്ഗായനങ്ങൾ പുസ്തക പ്രകാശനം ഓഗസ്റ്റ് എട്ടിന് കണ്ണൂരിൽ



കണ്ണൂർ:
പ്രശസ്ത ഗവേഷണ മാർഗ്ഗദർശിയും അധ്യാപകനുമായ ഡോ. ഏ. കെ. നമ്പ്യാരെ ആദരിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യർ തയ്യാറാക്കിയ 'ഗവേഷണം: മാർഗ്ഗദർശനത്തിന്റെ്റെ സർഗ്ഗായനങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഓഗസ്റ്റ് 8-ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽനടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ
സമ്മേളനത്തിൽ അറിയിച്ചു.
ഡോ. ഏ.കെ. നമ്പ്യാരുടെ കീഴിൽ വിവിധ സർവകലാശാലകളിലായി ഗവേഷണം പൂർത്തിയാക്കിയ 23 ഗവേഷകരുടെ ഗവേഷണപ്രബന്ധങ്ങളുടെ സംഗ്രഹങ്ങളാണ് ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
ഡോ. ദീപേഷ് കരിമ്പൂങ്കരയാണ് ഗ്രന്ഥത്തിന്റെ എഡിറ്റർ. ഡോ. സി. രാജേന്ദ്രൻ ഗ്രന്ഥം പ്രകാശനം ചെയ്യും. ഡോ. ഏ.കെ. നമ്പ്യാർ ആദ്യപ്രതി ഏറ്റുവാങ്ങും.
ഡോ. ഏ. കെ. നമ്പ്യാരുടെ ശിഷ്യർ രൂപീകരിച്ച 'മാർഗ്ഗദീപം' ഗവേ ഷക കൂട്ടായ്മയാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രംകണ്ണൂർ ചടങ്ങിൻ്റെ സഹസംഘാടകരാണ്. ചടങ്ങിൽ ഗവേഷകർ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽഡോ.പി.കെ.ഭാഗ്യ
ലക്ഷ്മി,ഡോ.വിദ്യാലക്ഷ്മി(മാർഗദീപം ഗവേഷക കൂട്ടായ്മ)മധുകുമാർ ടി.വി,
സി.സുനിൽകുമാർ,സുരേഷ്ബാബു എളയാവൂർ,എം.ടി.മനോജ്
(സുകുമാർ അഴീക്കോട് സാംസ്‌കാരിക കേന്ദ്രം) എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം