കിഴുത്തള്ളിഎവർഷൈൻ സ്പോർട്സ് ക്ലബ്ബിന്റെസ്വാതന്ത്ര്യദിനാഘോഷം



കിഴുത്തള്ളി: കിഴുത്തള്ളിഎവർഷൈൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം  ആഘോഷിച്ചു
 15 ന് രാവിലെ കാർഗിൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ജഗത് കെ പി പതാക ഉയർത്തി സെക്രട്ടറി ടി കെ പ്രദീപൻ ആമുഖഭാഷണം നടത്തി 
 തുടർന്ന് കാർഗിൽ സ്ക്വയറിൽ ഉള്ള കാർഗിൽ സ്മാരക മന്ദിരത്തിന്റെ മുന്നിൽ വച്ച് എസ്എസ്എൽസി. പ്ലസ് ടു. ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് നടന്നു.
 പ്രസിഡണ്ട് ജഗതി കെ പി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ടി കെ പ്രദീപൻ മാസ്റ്റർ. ജോയിൻ സെക്രട്ടറി എം കെ സരോഷ്. ഡോക്ടർ രാജശ്രീ സനോജ്. ജനാർദ്ദനൻ,പ്രജിത്ത് പി വി. എന്നിവർ അനുമോദന പ്രസംഗം നടത്തി 
 കാർഗിൽ സ്മാരക മന്ദിരത്തിലേക്ക് ആവണി ജനാർദ്ദനന്റെ സ്മരണയ്ക്ക് നൽകിയ കസേരകൾ ജനാർദ്ദനനിൽ നിന്ന് ക്ലബ്ബ് സെക്രട്ടറിയും പ്രസിഡണ്ടും ഏറ്റുവാങ്ങി
 ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ടി കെ പ്രദീപൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡണ്ട് റിജേഷ് പി കെ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം