സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം


തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാനാണ് അനുമതി. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും നിലവില്‍ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായത്.
പുതിയ ഉത്തരവോടെ ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ പൊലീസുകാരികള്‍ക്ക് കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിന് പകരം സാന്‍ഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം