കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്


ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച രണ്ടുപേരിൽ ഒരാൾ ബസിലെ കണ്ടക്ടറായ അരുൺ എൻ.എം. ആണ്. ഡ്രൈവറായ ബിജിലേഷ്. ആശുപത്രിയിൽ മരണപ്പെട്ടു.
മൈസൂരു - ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ബസ് ഇടിച്ചുകയറി മറിഞ്ഞെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9.30 ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസായിരുന്നു. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളെന്നാണ് വിവരം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം