സി പി ഐ പദയാത്രക്ക് ജില്ലയില്‍ തുടക്കമായി



കണ്ണൂര്‍: ബദലാവ് സരൂരി ഹേ (മാറ്റം അനിവാര്യമാണ്) എന്ന  മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ ഒന്നിന് നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി സി പി ഐ ലോക്കൽ കമ്മിറ്റികൾ നടത്തുന്ന പദയാത്രക്ക് ജില്ലയില്‍ തുടക്കമായി. 
കല്യാശേരി ലോക്കൽ പദയാത്ര സി പി ഐ  ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
 പി നാരായണൻ അധ്യക്ഷനായി.കെ ഗോപിനാഥൻ, താവം ബാലകൃഷണൻ, കണ്ണാടിയൻ ഭാസ്കരൻ, എം പി ബാലകൃഷൻ, പി വി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
ചെറുകുന്ന് ലോക്കൽ പദയാത്ര ജില്ലാ എക്സിക്യുട്ടീവ് അംഗം കെ വി ബാബു ഉദ്ഘാടനം ചെയ്തു.ടി  പ്രീത അധ്യക്ഷയായി.  കല്യാശേരി മണ്ഡലം സെക്രട്ടറി പി വി ബാബു രാജേന്ദ്രൻ, ജിതേഷ് കണ്ണപുരം,വി കെ വിജയൻ, പി വി ചിന്ന ൻ ,പി വി ധീരജ് തുടങ്ങിയവർ സംസാരിച്ചു.
ചിറക്കൽ മേഖല പദയാത്ര പുതിയ തെരുവിൽ വെച്ച് സിപിഐ  ജില്ലാ അസി. സെക്രട്ടറി  എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. കൊറ്റിയത്ത് സദാനന്ദൻ അധ്യക്ഷനായി. കെ എം സപ്ന , എം അനിൽ കുമാർ, കെ എം ഗിരീഷ് എന്നിവർ സംസാരിച്ചു.
എൻ പ്രസാദ് സ്വാഗതം പറഞ്ഞു. 
സിപിഐ കൊളച്ചേരി ലോക്കൽ 
 പദയാത്ര സംസ്ഥാന കൗൺസിൽ അംഗം 
സി പി ഷൈജൻ ഉദ്ഘാടനം ചെയ്തു. പി രവീന്ദ്രൻ അധ്യക്ഷനായി. പി വി ഗോപിനാഥ് സംസാരിച്ചു. കെ വി ശശീന്ദ്രൻ ലീഡറും സുരേന്ദ്രൻ മാസ്റ്റർ ഡയറക്ടറുമായുള്ള യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകരണ പരിപാടിയിൽ       അഡ്വ. പി അജയ കുമാർ, സുബൈർ നാലാം പീടിക എന്നിവർ  സംസാരിച്ചു.  സമാപന പരിപാടി സി പി ഐ ജില്ലാ എക്സി. അംഗം പി കെ മധുസൂദൻ ഉദ്ഘാടനം ചെയ്തു. കെ വി ഗോപിനാഥ്, അഡ്വ. പി അജയ കുമാർ, പി പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വിലക്കയറ്റം തടയുക, യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, സാര്‍വ്വത്രിക പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടന്‍ നടപ്പിലാക്കുക, താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കുക,  തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക, ജനാധിപത്യം സംരക്ഷിക്കുക, ദലിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്..

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം