ടി.കെ ഗോവിന്ദൻ അവസരവാദി :പാർട്ടി അണികളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പിണറായി
.കണ്ണൂർ:തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തെ ലഘൂകരിച്ച് കാണുന്നില്ലെന്നും തളിപ്പറമ്പ് പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിലിൽ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം ഉദ്ഘാട നം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏത് പ്രതികൂല സാഹചര്യത്തിലും എൽഡിഎഫിനൊപ്പം നിൽക്കുന്ന ജനങ്ങൾ മണ്ഡലത്തിലുണ്ട്. എന്നാൽ ഇത്തവണ അവരിൽ ഒരു വിഭാഗം എൽഡിഎഫിന് വോട്ട് ചെയ്തില്ല. എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർ പാർട്ടി തകരണമെന്ന് ആഗ്രഹിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി കെ ഗോവിന്ദൻ എന്ന അവസരവാദിയെ അംഗീകരിച്ചതിൽ ഇപ്പോൾ അവർ പശ്ചാത്തപിക്കുന്നുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ കൂടെ നിൽക്കുന്നവരെയും പാർട്ടിയെ വികാരമായി കാണുന്നവരെയും തെറ്റിദ്ധരിപ്പിക്കാൻ ചിലർക്ക് വ്യാജ പ്രചരണങ്ങൾ നടന്നുന്നവർക്കും കഴിഞ്ഞിട്ടുണ്ട്.
അതേസമയം, പാർട്ടിയെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള വീഴ്ച പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവസരവാദികളും സ്ഥാനമോഹികളും പാർട്ടിക്കെതിരെ തെറ്റായ പ്രചരണം നടത്തി. പാർട്ടി എപ്പോഴും ശരിയായ നിലപാട് മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതു പാർട്ടിക്കെതിരെ സ്ഥാനമോഹത്തിൻ്റെ പേരിൽ തിരിഞ്ഞ വർപതിയെ മനസിലാക്കുമെന്നും തെറ്റായ നിലപാടുകൾ അവർ തിരുത്തുമെന്നും പിണറായി പറഞ്ഞു.
കേരളത്തിലെമുഖ്യമന്ത്രിയുടേത് ആർഎസ്എസ് പ്രീണന നയമാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. വന്ദേമാതരം മുഴുവനായും പാടുന്നത് ആർഎസ്എസ് വിധേയത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡ് പുനഃസംഘടനയിലും ആർഎസ്എസ് വിധേയത്വം പ്രകടമാണെന്ന് പിണറായി വിജയൻ പറഞ്ഞു.
Comments
Post a Comment