ആയങ്കിയുമായി ബന്ധമുണ്ടെന്ന വ്യാജ പ്രചാരണം: നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായിപി ജയരാജൻ
കണ്ണൂർ:പൊലീസിനെ വെല്ലുവിളിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ ഇടുകയും ചെയ്തെന്ന കേസിൽ പിടിയിലായ സ്വർണ കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയിമായി ബന്ധമുണ്ടെന്ന വ്യാജ പ്രചാരണത്തിന് എതിരെ നിയമ നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗംപി. ജയരാജൻ. സോഷ്യൽ മീഡിയ അകൗണ്ടുകളിൽ പ്രചരിക്കുന്ന അർജുൻ ആയങ്കിയുടെ കൂടെയുള്ള വ്യാജ ചിത്രത്തിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. ജയരാജൻ രംഗത്തെത്തിയത്. 27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർ എസ് എസുകാർ വെട്ടിയരിഞ്ഞതാണ് തൻ്റെ ഇടതു കൈയ്യിലെ പെരുവിരൽ. ഇപ്പോൾ ചിലർ എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചേർത്ത് തന്നിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ നഗരത്തിലെ ഒരു അഭിഭാഷകയുടെ വീട്ടിൻ്റെ സമീപത്തുനിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അർജുൻ ആയങ്കിയെ പിടികൂടിയത്.
Comments
Post a Comment