തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിത തുക വെട്ടി കുറച്ചതിനെതിരെഎസ്ഡിപിഐ താലൂക്ക് ഓഫീസുകളിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച
യുഡിഎഫ് സർക്കാരിൻ്റെ ജനവഞ്ചനക്കെതിരെ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ താലൂക്ക് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കണ്ണൂർ താലൂക്ക് ഓഫീസിന് മുന്നിൽ വെള്ളിയാഴ്ച രാവിലെ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന സമിതിയംഗം ഡോ. സി എച്ച് അശ്രഫ് ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്ക് അമിത പ്രതീക്ഷയും വൻ വാഗ്‌ദാനങ്ങളും നൽകി അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജനവിരുദ്ധരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ഡോ. സി എച്ച് അശ്രഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രാദേശിക ഭരണകൂടമായ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കുന്നത് സാധാരണക്കാരുടെ ജനത്തെയാണ് ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി സി ശഫീഖ് അധ്യക്ഷത വഹിച്ചു. കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് ഹാശിം കലിമ സ്വാഗതം പറഞ്ഞു. അബ്‌ദുല്ല നാറാത്ത്, ഷുക്കൂർ മാങ്കടവ്, ഹാഷിം കസാനക്കോട്ട സംസാരിച്ചു.
തലശ്ശേരി താലൂക്കിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പും തളിപ്പറമ്പിൽ ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫ നാറാത്തും ഇരിട്ടിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം സജീർ കീച്ചേരിയും ഉദ്ഘാടനം ചെയ്തു.
Comments
Post a Comment